ലോകമെങ്ങും വ്യാപിച്ച ഒരു പ്രത്യേക ജനസമൂഹമാണ് ജിപ്‌സികള്‍. അവരുടെ ഇന്ത്യന്‍വേരുകള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പല ഭാഗങ്ങളിലും ജിപ്‌സികളെക്കാണാവുന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത ഈ ജനസമൂഹം ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെട്ടത്. ജിപ്‌സികളെക്കുറിച്ചുള്ള ചരിത്രപുസ്തകങ്ങള്‍, പഠനങ്ങള്‍, സാഹിത്യകൃതികള്‍, ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവ അവലംബമാക്കി തയ്യാറാക്കിയ ഈ കൃതി ജിപ്‌സിസമൂഹത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ‘ജിപ്‌സികള്‍- ഒരു ചരിത്രപരമായ അന്വേഷണം’. എസ്.ജോസഫ്. ഡിസി ബുക്‌സ്. വില 209 രൂപ.
