ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് ഷാഫി പറമ്പിൽ എംപി. മുൻകൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണെന്നും ഈ വിഷയത്തിൽ ഇന്നലെ പ്രതികരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.
രാഹുൽ മാങ്കൂട്ടത്തിൽ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് ഷാഫി പറമ്പിൽ
