2 46

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ ആര്‍ ജീവ സംവിധാനം ചെയ്ത ‘ലോക്ക്ഡൗണ്‍’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. വൈകാരികമായ മാനങ്ങളുള്ള ചിത്രം തിയറ്ററുകളില്‍ എത്തുന്നത് ഡിസംബര്‍ 5 നാണ്. തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മ്മാണം. ഭയം, കരുത്ത്, അതിജീവനം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. കെ എ ശക്തിവേല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രണ്ട് പേരാണ്. എന്‍ ആര്‍ രഘുനാഥനും സിദ്ധാര്‍ഥ് വിപിനുമാണ് അത്. അനുപമ പരമേശ്വരനൊപ്പം ചാര്‍ലി, നിരോഷ, പ്രിയ വെങ്കട്, ലിവിങ്സ്റ്റണ്‍, ഇന്ദുമതി, രാജ്കുമാര്‍, ഷാംജി, ലൊല്ലു സഭാ മാരന്‍, വിനായക് രാജ്, വിധു, അഭിരാമി, രേവതി, സഞ്ജീവ്, പ്രിയ ഗണേഷ്, ആശ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതര ഭാഷകളില്‍ ഇന്ന് ഏറെ തിരക്കുള്ള അനുപമയുടെ ഈ വര്‍ഷം ഇറങ്ങുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ലോക്ക്ഡൗണ്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *