ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക്. ഒക്ടോബര്‍ 10-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും തമര്‍ കെവിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. തിയറ്ററുകളിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ ഫെമിനിച്ചി ഫാത്തിമ ശ്രദ്ധേയമായ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല. ഒരു പുതിയ കിടക്ക എന്ന ഫാത്തിമയുടെ അടിസ്ഥാനപരമായ ആഗ്രഹവും, അതിനായുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ കാതല്‍. തീരാപ്പണികള്‍ക്ക് ശേഷം നടുവേദനയില്ലാതെ, സമാധാനത്തോടെ ഒന്നുറങ്ങാനുള്ള അവളുടെ ആഗ്രഹം ഒരു മനുഷ്യാവകാശ പോരാട്ടമായി മാറുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് പ്രിന്‍സ് ഫ്രാന്‍സിസാണ്.
‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക്
