6 40

ചാറ്റ് ജി.പിടിയില്‍ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് ഓപണ്‍ എ.ഐ. 20 പേര്‍ വരെ ഉള്‍ക്കൊള്ളാവുന്ന ഗ്രൂപ്പ് ചാറ്റുകള്‍ ചാറ്റ് ജി.പി.ടിയില്‍ നടത്താം. ഗ്രൂപ്പ് ചാറ്റ് ആരംഭിക്കാന്‍ സ്‌ക്രീനില്‍ മുകളിലായി കാണുന്ന സ്റ്റാര്‍ട്ട് എ ഗ്രൂപ്പ് ചാറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം ലഭിക്കുന്ന ഇന്‍വൈറ്റ് ലിങ്ക് ഗ്രൂപ്പ് ചാറ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അയച്ചുകൊടുക്കുക. അതുവഴി മറ്റുള്ളവര്‍ക്ക് ചാറ്റില്‍ അംഗങ്ങളാവാം. ഉപയോക്താക്കള്‍ ഇന്‍വൈറ്റ് ലിങ്ക് സ്വീകരിക്കണം. പഠന വിഷയങ്ങള്‍, ട്രിപ്പുകള്‍ എന്നിങ്ങനെ സര്‍വമേഖലയും അംഗങ്ങള്‍ക്ക് ഗ്രൂപ്പ് ചാറ്റില്‍ ചര്‍ച്ച ചെയ്യാം. അനാവശ്യമായി ചാറ്റ് ബോട്ട് നിങ്ങളുടെ സംഭാഷണങ്ങളില്‍ ഇടപെടുമെന്ന ഭയം ആവശ്യമില്ല. ആവശ്യമുള്ള സമയത്ത് മാത്രമേ ചാറ്റ്‌ബോട്ട് സംഭാഷണങ്ങളില്‍ ഇടപെടുകയുള്ളൂ. മാത്രമല്ല ആവശ്യമായി വരുമ്പോള്‍ ചാറ്റ് ജിപിടിയെ ടാഗ് ചെയ്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിനുള്ള ഉത്തരം ചാറ്റ് ബോട്ട് നല്‍കും. നിര്‍ദേശങ്ങളും സംഭാഷണത്തിനിടയില്‍ ആവശ്യപ്പെടാം. കൂടാതെ വ്യക്തിഗതമാക്കിയ ചിത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ എ.ഐക്ക് ഇമോജികളോ റഫറന്‍സ് പ്രൊഫൈല്‍ ഫോട്ടോകളോ ഉപയോഗിച്ച് പ്രതികരിക്കാന്‍ പോലും കഴിയും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *