ശബരിമലയിൽ താൻ ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണെന്നും സ്വത്തുക്കളുടെ മുഴുവൻ ഉത്തരവാദിത്തവും ദേവസ്വം ബോർഡിനാണ് ഉള്ളതെന്നും തന്ത്രി കണ്ഠരര് രാജീവരര്. തനിക്ക് അറിയാവുന്നതെല്ലാം പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ജോലി ചെയ്തിരുന്ന ആളായതുകൊണ്ട് തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ട് അതൊക്കെ എങ്ങനെ തനിക്കറിയാമെന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. […]
ഇന്ത്യയിൽ വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പുകളെല്ലാം തടയുന്നതിന് നടപടിയുമായി ട്രായ്
ഇന്ത്യയിൽ വർധിച്ചുവരുന്ന സ്‍പാം കോളുകൾ, വ്യാജ സന്ദേശങ്ങൾ, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ തടയുന്നതിന് വൻ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. തട്ടിപ്പുകൾക്കും സ്‌പാം കോളുകൾക്കുമെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ എന്നെന്നേക്കുമായി നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടർച്ചയായി അയച്ചിരുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്‌തു. സൈബര്‍ തട്ടിപ്പ് നടത്തുന്നവരെ മൊബൈൽ ഫോൺ ഉപയോക്താക്കൾ ബ്ലോക്ക് ചെയ്യുക മാത്രമല്ല, ഔദ്യോഗിക ട്രായ് ഡിഎൻഡി ആപ്പ് […]
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയർന്നതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.
വൈത്തിരിയിൽ എൽഡിഎഫിനെതിരെ പരാതി നൽകി കോൺഗ്രസ്
വയനാട് വൈത്തിരിയിൽ കോൺഗ്രസ് വനിത സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നൽകി കോൺഗ്രസ്. വൈത്തിരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർത്ഥി ഷൈലജ മുരുകേശനെയാണ് എല്‍ഡിഎഫ് പ്രവർത്തകർ തടഞ്ഞത്. വിപ്ലവഭൂമിയാണെന്നും വീട് കയറി നിരങ്ങാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസിന്റെ പരാതി. സിപിഐ പ്രാദേശിക നേതാവ് രാമചന്ദ്രൻറെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർത്ഥിയെ തടഞ്ഞത്. തൈലക്കുന്ന് തോട്ടഭൂമിയില്‍ താമസിക്കുന്ന നാല‍്പ്പതോളം കുടുംബങ്ങളെ കണ്ട് വോട്ട് ചോദിക്കാനാത്തിയപ്പോഴായിരുന്നു സംഭവം. എന്നാൽ ആരെയും […]
കെ സുധാകരനെ തള്ളി കെ മുരളീധരൻ
ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് സംസാരിച്ച കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെ തള്ളി കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണെന്നും നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടിക്ക് കൂടുതൽ നടപടി സ്വീകരിക്കാൻ ഇപ്പോൾ കഴിയില്ല നിലവിൽ ചാനലിലെ ശബ്‌ദം മാത്രമേയുള്ളൂ പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്നും, രാഹുൽ നിരപരാധിയെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെ […]
പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 26, ബുധനാഴ്ച
◾https://dailynewslive.in/ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീടെന്നത് അപകടകരമായ സ്ഥലമായി തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്നും ഒരുദിവസം ശരാശരി 137 പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം ലോകത്ത് 83,000 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 50,000 പേര്‍ പങ്കാളിയുടെയോ ബന്ധുവിന്റെയോ കൈകൊണ്ടാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിയപ്പെട്ടവരാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ആഫ്രിക്കയിലാണെന്നും തെക്കും വടക്കും അമേരിക്കകളും, ഓഷ്യാനിയയും പിന്നിലുണ്ടെന്നും ഏഷ്യ മൂന്നാംസ്ഥാനത്താണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. […]
ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിബന്ധനകൾ നിർദ്ദേശിക്കുകയാണെന്നും വരാനിരിക്കുന്ന എസ്‌ഐആർ നടപടിയില്‍ യഥാർത്ഥ വോട്ടർമാരെ നീക്കം ചെയ്യുകയാണെങ്കില്‍ രംഗത്തിറങ്ങുമെന്നും മമത പറഞ്ഞു. ബംഗാളിൽ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാൽ രാജ്യവ്യാപകമായി തെരുവിലിറങ്ങി മുഴുവൻ രാജ്യത്തെയും ഇളക്കിമറിക്കുമെന്നും അവർ ബിജെപിക്ക് മുന്നറിയിപ്പ് നൽകി.
ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാറ്റിവെച്ചെന്ന് റിപ്പോര്‍ട്ട്
ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാറ്റിവെച്ചെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് നെതന്യാഹു എത്താനിരുന്നത്. എന്നാല്‍ നവംബര്‍ 10ന് ദില്ലിയില്‍ നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തിയാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് ഇസ്രായേല്‍ മാധ്യമമായ i24NEWS റിപ്പോര്‍ട്ട് ചെയ്തു.
രാത്രി വാർത്തകൾ
കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകൾ സ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമല അയ്യപ്പൻ്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു കൂടാ എന്നതാണ് നിലപാടെന്നും സ്വർണക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് എൽഡിഎഫ് മുമ്പും […]
വിദേശ നിക്ഷേപം കൂടുതല്‍ ടെലികമ്മ്യൂണിക്കേഷനില്‍
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നവംബര്‍ ആദ്യ പകുതിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ നിക്ഷേപം പ്രധാനമായും രണ്ട് മേഖലകളില്‍ വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലിച്ചത്. ഈ കാലയളവില്‍ വിപണിയില്‍ മൊത്തം 5.2 കോടി (52 മില്യണ്‍) ഡോളറിന്റെ അറ്റ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപം ഏറ്റവും അധികം ഒഴുകിയെത്തിയ മേഖലയായി ടെലികമ്മ്യൂണിക്കേഷന്‍ മാറി. ഈ രംഗത്തേക്ക് 1,061 മില്യണ്‍ ഡോളറിന്റെ വന്‍കിട നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയത്. ഇതിന് പിന്നാലെ സോവറിന്‍ ഡെറ്റ് ഫണ്ടുകള്‍ (454 മില്യണ്‍ ഡോളര്‍), ഓയില്‍, ഗ്യാസ്, […]
