ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിബന്ധനകൾ നിർദ്ദേശിക്കുകയാണെന്നും വരാനിരിക്കുന്ന എസ്‌ഐആർ നടപടിയില്‍ യഥാർത്ഥ വോട്ടർമാരെ നീക്കം ചെയ്യുകയാണെങ്കില്‍ രംഗത്തിറങ്ങുമെന്നും മമത പറഞ്ഞു. ബംഗാളിൽ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാൽ രാജ്യവ്യാപകമായി തെരുവിലിറങ്ങി മുഴുവൻ രാജ്യത്തെയും ഇളക്കിമറിക്കുമെന്നും അവർ ബിജെപിക്ക് മുന്നറിയിപ്പ് നൽകി.
