Untitled design 2025 11 26T101906.743

ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് സംസാരിച്ച കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെ തള്ളി കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണെന്നും  നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടിക്ക് കൂടുതൽ നടപടി സ്വീകരിക്കാൻ ഇപ്പോൾ കഴിയില്ല നിലവിൽ ചാനലിലെ ശബ്‌ദം മാത്രമേയുള്ളൂ പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്നും, രാഹുൽ നിരപരാധിയെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും രാഹുലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *