വയനാട് വൈത്തിരിയിൽ കോൺഗ്രസ് വനിത സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നൽകി കോൺഗ്രസ്. വൈത്തിരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർത്ഥി ഷൈലജ മുരുകേശനെയാണ് എല്‍ഡിഎഫ് പ്രവർത്തകർ തടഞ്ഞത്. വിപ്ലവഭൂമിയാണെന്നും വീട് കയറി നിരങ്ങാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസിന്റെ പരാതി. സിപിഐ പ്രാദേശിക നേതാവ് രാമചന്ദ്രൻറെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർത്ഥിയെ തടഞ്ഞത്. തൈലക്കുന്ന് തോട്ടഭൂമിയില്‍ താമസിക്കുന്ന നാല‍്പ്പതോളം കുടുംബങ്ങളെ കണ്ട് വോട്ട് ചോദിക്കാനാത്തിയപ്പോഴായിരുന്നു സംഭവം. എന്നാൽ ആരെയും തടയുക പാർട്ടി നിലപാടല്ലെന്ന് എൽഡിഎഫ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. സ്ഥാനാർഥിയെ തടഞ്ഞ തൈലക്കുന്നിൽ പാർട്ടി അനുഭാവികളായ കുടുംബങ്ങളുടെ യോഗവും സിപിഎം വിളിച്ചു ചേർത്തു.
വൈത്തിരിയിൽ എൽഡിഎഫിനെതിരെ പരാതി നൽകി കോൺഗ്രസ്
