എസ്‌തോണിയയില്‍ ക്രിസ്തുമതം എത്തിത്തുടങ്ങുന്ന കാലഘട്ടത്തില്‍ അവതരിപ്പിക്കുന്ന ഈ സാങ്കല്പിക നോവലില്‍ ലീമെറ്റ് എന്ന യുവാവ് അവന്റെ കുടുംബത്തോടൊപ്പം കാട്ടിലേക്ക് കുടിയേറുകയാണ്. മാജിക്കും അതിന്ദ്രീയജ്ഞാനങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന കാനനവാസികള്‍ക്ക് പാമ്പുകളുടെ ഭാഷയുമറിയാം. അതുപയോഗിച്ച് ജീവിക്കുന്ന അവര്‍ മതത്തിലേക്ക് ആകര്‍ഷിക്കുന്ന ഗ്രാമീണരുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പരിശ്രമിക്കുന്നതിന്റെ കഥ. എസ്‌തോണിയന്‍ ഭാഷയില്‍ എഴുതിയ ഒരു നോവല്‍ എന്നതാണ് ഈ രചനയുടെ സവിശേഷത. അന്താരാഷ്ട്ര സാഹിത്യവേദികളില്‍ അധികമൊന്നും എത്തിപ്പെടാത്ത ഈ ഭാഷയില്‍ നിന്നൊരു നോവല്‍ മലയാളി വായനക്കാര്‍ക്ക് ആദ്യമായി ലഭിക്കുകയാണ്. 2008ല്‍ സ്റ്റാക്കര്‍ അവാര്‍ഡ് ഈ നോവലിന് ലഭിച്ചിട്ടുണ്ട്. ‘പാമ്പുഭാഷ സംസാരിക്കുന്നവന്‍’. ആന്‍ഡ്രൂസ് കിവിരാഹ്ക്. പരിഭാഷ : സുരേഷ് എം.ജി. ഗ്രീന്‍ ബുക്‌സ്. വില 476 രൂപ.
