കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘കൊറഗജ്ജ’യിലെ ‘ഗുളിക … ഗുളിക …’ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാന്താര സിനിമകളിലൂടെ തുളുനാടിനപ്പുറം പ്രചാരത്തിലായ, കടലോര ദേവനായ ഗുളികയെ സ്തുതിക്കുന്ന ശക്തമായ ഗാനമാണിത്. മാറാളി മറേയാഗി എന്ന ഗാനത്തിലൂടെ പ്രശസ്തനായ ഗാനരചയിതാവും ചിത്രത്തിന്റെ സംവിധായകനുമായ സുധീര്‍ അട്ടാവറായാണ് ഈ റാപ്പ് ശൈലിയിലുള്ള ട്രാക്ക് എഴുതിയിരിക്കുന്നത്. ഹോളിവുഡ്-ബോളിവുഡ് നൃത്തസംവിധായകന്‍ സന്ദീപ് സോപാര്‍ക്കര്‍, ഊര്‍ജ്ജസ്വലമായ ട്രാക്കില്‍ തന്റെ ശക്തമായ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഗോപി സുന്ദര്‍ ഈണം നല്‍കി ബോളിവുഡ് ഗായകന്‍ ജാവേദ് […]
‘ഹിം- ഇ’ ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ്
റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രമുഖ മോഡലായ ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന മോട്ടോവേഴ്‌സ് 2025 മോട്ടോര്‍സൈക്ലിങ് ഫെസ്റ്റിവലിലാണ് ഹിം- ഇ എന്ന പേരിലുള്ള ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചത്. ഹിം-ഇ ഒരു പരീക്ഷണ വാഹനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാവിയില്‍ മറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചേക്കാം. മറ്റ് ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഇതിന്റെ സാങ്കേതികവിദ്യ കടമെടുക്കാനുള്ള സാധ്യതയുമുണ്ട്. ഹിം-ഇയ്ക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ട്. സ്വര്‍ണ നിറത്തിലുള്ള ക്രോസ്-സ്‌പോക്ക് വീലുകള്‍ ആണ് ഇതിനുള്ളത്. ഇവ ഇലക്ട്രോണിക് […]
ജലദോഷം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാം. ഏഴ് ദിവസം വരെ ഇതിന്റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. തൊണ്ടവേദനയില്‍ തുടങ്ങി, മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയാണ് ജലദോഷത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. ഇത് പിന്നീട് കഠിനമായ പനിയായി മാറാനുള്ള സാധ്യതയുമുണ്ട്. അതിന് മുന്‍പ് തന്നെ ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു […]
ആരാച്ചാരുടെ ശ്മശാനം
ഇസ: ഒരു കാലിന് നീളക്കുറവുള്ളതുകൊണ്ട് കാലുപയോഗിച്ച് സിഗരറ്റുകുറ്റി ചവിട്ടിയണയ്ക്കാന്‍ കഴിയാനാവാത്തതില്‍ ദുഃഖിക്കുന്ന ശവക്കുഴിയെടുപ്പുകാരന്‍. ഹാമിത് :ഇസയുടെ ഒരേയൊരു സുഹൃത്തായ ഹാമിത് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ അമര്‍ഷം കൊള്ളുന്ന ഒരു സാധാരണ വാടകക്കൊലയാളിയാണ്. ലുട്ഫു :ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഹാമിത്തിന്റെ മരുമകന്‍ അധോലോകത്തില്‍ പെട്ടെന്ന് ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നവന്‍. ഡെന്നിസ് : ലുട്ഫു മയക്കുമരുന്ന് വില്പന നടത്തുന്ന കോളേജിലെ ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥി. ഈ നാല് വ്യക്തികളുടെ ജീവിതത്തിലൂടെ ഉരുത്തിരിയുന്ന മനശ്ശാസ്ത്രപരമായ ത്രില്ലര്‍. കുറ്റകൃത്യങ്ങളെയും നിഷ്‌കളങ്കതയെയും അപഗ്രഥിക്കുന്നതിലൂടെ മനുഷ്യമനസ്സില്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
കൊണ്ടോട്ടി താലൂക്കിലെ ബിഎൽഒമാർ കൊണ്ടോട്ടി തഹസിൽദാർക്ക് സങ്കട ഹർജി നൽകി. എസ്ഐആറുമായി ബന്ധപ്പെട്ട് വലിയ മാനസിക പ്രയാസം നേരിടുന്നുവെന്നും എസ്ഐആർ നടപടി ക്രമങ്ങൾ ബിഎൽഒമാരുടെ തലയിൽ കെട്ടിവെച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതായി സംശയമെന്നും സങ്കട ഹർജിയിൽ പറയുന്നു. ഡിസംബർ 9ന് ഇറങ്ങുന്ന കരട് വോട്ടർപട്ടികയിൽ ഇല്ലെങ്കിൽ പൊതുജനം ബി എൽ ഓ മാർക്കെതിരെ തിരിയുമെന്ന് പോലും ഞങ്ങൾ ഭയപ്പെടുന്നുവെന്നും തികച്ചും അശാസ്ത്രീയമായ രീതിയിലാണ് എസ്ഐആർ നടപ്പിലാക്കുന്നത് എന്ന് പൊതുവേ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് ജോലി ചെയ്യുന്നതിൽ പ്രയാസമുണ്ട് […]
നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു
സുരക്ഷാ കാരണങ്ങളെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു. 15 പേർ കൊല്ലപ്പെട്ട ദില്ലി സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്കയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഇസ്രയേലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം അടുത്ത വർഷം പുതിയ തിയ്യതി തീരുമാനിക്കുമെന്നാണ് വിവരം. ഈ വർഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികൾ കാരണമായിരുന്നു ഇത്.
സായുധപോരാട്ടം താൽക്കാലികമായി അവസാനിപ്പിക്കാൻ മാവോയിസ്റ്റുകൾ
നക്സലിസം അവസാനിപ്പിക്കണമെന്ന അമിത് ഷായുടെ നിർദ്ദേശത്തിന് പിന്നാലെ സായുധപോരാട്ടം താൽക്കാലികമായി അവസാനിപ്പിക്കാൻ മാവോയിസ്റ്റുകൾ. മൂന്ന് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അംഗങ്ങളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. കേന്ദ്രസർക്കാരിനും, മഹാരാഷ്‌ട്ര, ഛത്തീസ്ഘട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർക്കും കത്ത് നൽകി. സ്പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് അനന്താണ് കത്ത് നൽകിയത്. 3 സംസ്ഥാനങ്ങളിലെ നിലവിലെ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണം എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു […]
അട്ടപ്പാടിയിൽ ലോക്കൽ സെക്രട്ടറിയുടെ വധഭീഷണിയില്‍ കേസെടുക്കുന്നില്ലെന്ന് പരാതി
അട്ടപ്പാടിയിൽ അഗളി പഞ്ചായത്ത് 18-ാം വാർഡിൽ സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീറിൻറെ ഭീഷണിയില്‍ ജില്ലാ പൊലീസ് മേധാവിക്ക് അഗളിയിൽ വിമതനായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറി വിആർ രാമകൃഷ്ണൻ പരാതി നൽകിയിട്ടും അഗളി പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. നിയമ പരിമിതിയുണ്ടെന്നും കോടതിയിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ഓഡിയോ സന്ദേശം ഉൾപ്പെടെ നൽകിയിട്ടും പരാതി സ്വീകരിച്ചില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചു.
തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം 5 ആയി
തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി. തിരുനെൽവേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്നാട്ടിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമിരഭരണി നദിയുടെ തീരത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. നാഗപട്ടണത്ത് 15,000 ഏക്കറിൽ കൃഷി നാശം ഉണ്ടായി. തൂത്തുക്കുടിയിൽ സ്ഥിതി വഷളായതിനെത്തുടർന്ന് എൻ ഡി ആർ എഫ് സംഘം എത്തിയിട്ടുണ്ട്. തൂത്തുക്കൂടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറിയതോടെ രോഗികളെ സ്ഥലത്ത് നിന്നും മാറ്റി. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിജെപി നേതാക്കൾക്കെതിരെ കേസ്
പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിജെപിയുടെ നിലവിലെ കൌൺസിലർ ജയലക്ഷ്മി ഒന്നാം പ്രതിയായും, ജയലക്ഷ്മിക്കൊപ്പം രമേശിൻറെ വീട്ടിലെത്തിയ ഗണേഷ് രണ്ടാം പ്രതിയായും, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയും പാലക്കാട് ടൌൺ നോർത്ത് പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ നിയമപ്രകാരമാണ് കേസ്. അൻപതാം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി രമേശിനെയാണ് ബി.ജെ.പി. സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്, ഇതേതുടർന്ന് രമേശിൻറെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയായിരുന്നു.
