2 41

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘കൊറഗജ്ജ’യിലെ ‘ഗുളിക … ഗുളിക …’ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാന്താര സിനിമകളിലൂടെ തുളുനാടിനപ്പുറം പ്രചാരത്തിലായ, കടലോര ദേവനായ ഗുളികയെ സ്തുതിക്കുന്ന ശക്തമായ ഗാനമാണിത്. മാറാളി മറേയാഗി എന്ന ഗാനത്തിലൂടെ പ്രശസ്തനായ ഗാനരചയിതാവും ചിത്രത്തിന്റെ സംവിധായകനുമായ സുധീര്‍ അട്ടാവറായാണ് ഈ റാപ്പ് ശൈലിയിലുള്ള ട്രാക്ക് എഴുതിയിരിക്കുന്നത്. ഹോളിവുഡ്-ബോളിവുഡ് നൃത്തസംവിധായകന്‍ സന്ദീപ് സോപാര്‍ക്കര്‍, ഊര്‍ജ്ജസ്വലമായ ട്രാക്കില്‍ തന്റെ ശക്തമായ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഗോപി സുന്ദര്‍ ഈണം നല്‍കി ബോളിവുഡ് ഗായകന്‍ ജാവേദ് അലിയും ഗോപി സുന്ദറും സുധീര്‍ അട്ടാവറും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. മംഗലാപുരത്തെ സോമേശ്വര ബീച്ചില്‍ 100 അടി നീളമുള്ള രണ്ട് ക്രെയിനുകളും അഞ്ച് ക്യാമറകളും ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്. ചിത്രത്തില്‍ ഗുളിക പഞ്ചുര്‍ലിയുമായി കൊറഗജ്ജയെ കണ്ടുമുട്ടുന്ന ഒരു പ്രധാന രംഗമുണ്ട്. ഈ ഗാനവും സോപാര്‍ക്കറുടെ പ്രകടനവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *