റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രമുഖ മോഡലായ ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന മോട്ടോവേഴ്‌സ് 2025 മോട്ടോര്‍സൈക്ലിങ് ഫെസ്റ്റിവലിലാണ് ഹിം- ഇ എന്ന പേരിലുള്ള ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചത്. ഹിം-ഇ ഒരു പരീക്ഷണ വാഹനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാവിയില്‍ മറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചേക്കാം. മറ്റ് ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഇതിന്റെ സാങ്കേതികവിദ്യ കടമെടുക്കാനുള്ള സാധ്യതയുമുണ്ട്. ഹിം-ഇയ്ക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ട്. സ്വര്‍ണ നിറത്തിലുള്ള ക്രോസ്-സ്‌പോക്ക് വീലുകള്‍ ആണ് ഇതിനുള്ളത്. ഇവ ഇലക്ട്രോണിക് പരമായി അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്‌പെന്‍ഷന്‍ ഉപയോഗിച്ചാണ് സസ്പെന്‍ഡ് ചെയ്ത് നിര്‍ത്തിയിരിക്കുന്നത്. ബ്രെംബോ മാസ്റ്റര്‍ സിലിണ്ടറുള്ള റേഡിയലി-മൗണ്ടഡ് നിസിന്‍ ബ്രേക്ക് കാലിപ്പറുകള്‍ ഉപയോഗിച്ചാണ് നോബി ടയറുകള്‍ നിര്‍ത്തിയിരിക്കുന്നത്.
‘ഹിം- ഇ’ ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ്
