അട്ടപ്പാടിയിൽ അഗളി പഞ്ചായത്ത് 18-ാം വാർഡിൽ സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീറിൻറെ ഭീഷണിയില്‍ ജില്ലാ പൊലീസ് മേധാവിക്ക് അഗളിയിൽ വിമതനായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറി വിആർ രാമകൃഷ്ണൻ പരാതി നൽകിയിട്ടും അഗളി പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. നിയമ പരിമിതിയുണ്ടെന്നും കോടതിയിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ഓഡിയോ സന്ദേശം ഉൾപ്പെടെ നൽകിയിട്ടും പരാതി സ്വീകരിച്ചില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചു.
അട്ടപ്പാടിയിൽ ലോക്കൽ സെക്രട്ടറിയുടെ വധഭീഷണിയില്‍ കേസെടുക്കുന്നില്ലെന്ന് പരാതി
