പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിജെപിയുടെ നിലവിലെ കൌൺസിലർ ജയലക്ഷ്മി ഒന്നാം പ്രതിയായും, ജയലക്ഷ്മിക്കൊപ്പം രമേശിൻറെ വീട്ടിലെത്തിയ ഗണേഷ് രണ്ടാം പ്രതിയായും, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയും പാലക്കാട് ടൌൺ നോർത്ത് പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ നിയമപ്രകാരമാണ് കേസ്. അൻപതാം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി രമേശിനെയാണ് ബി.ജെ.പി. സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്, ഇതേതുടർന്ന് രമേശിൻറെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയായിരുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിജെപി നേതാക്കൾക്കെതിരെ കേസ്
