ആന്തൂരിലെ നാമനിർദേശ പത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളി, കോടല്ലൂര്‍ ഡിവിഷൻ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. മലപ്പട്ടത്തും ആന്തൂരിലും കോൺഗ്രസും കൂത്തുപറമ്പിൽ ബിജെപിയും വ്യാജരേഖ ഉണ്ടാക്കിയെന്നും സിപിഎം കുറ്റപ്പെടുത്തി. അതേ സമയം, ആന്തൂർ മുനിസിപ്പാലിറ്റിയിൽ, മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ 5 ഇടങ്ങളിൽ സിപിഎം വോട്ടെടുപ്പിന് മുൻപേ ജയമുറപ്പിച്ചു.
ആന്തൂരിലെ നാമനിർദേശപത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം
