ഇസ: ഒരു കാലിന് നീളക്കുറവുള്ളതുകൊണ്ട് കാലുപയോഗിച്ച് സിഗരറ്റുകുറ്റി ചവിട്ടിയണയ്ക്കാന്‍ കഴിയാനാവാത്തതില്‍ ദുഃഖിക്കുന്ന ശവക്കുഴിയെടുപ്പുകാരന്‍. ഹാമിത് :ഇസയുടെ ഒരേയൊരു സുഹൃത്തായ ഹാമിത് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ അമര്‍ഷം കൊള്ളുന്ന ഒരു സാധാരണ വാടകക്കൊലയാളിയാണ്. ലുട്ഫു :ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഹാമിത്തിന്റെ മരുമകന്‍ അധോലോകത്തില്‍ പെട്ടെന്ന് ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നവന്‍. ഡെന്നിസ് : ലുട്ഫു മയക്കുമരുന്ന് വില്പന നടത്തുന്ന കോളേജിലെ ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥി. ഈ നാല് വ്യക്തികളുടെ ജീവിതത്തിലൂടെ ഉരുത്തിരിയുന്ന മനശ്ശാസ്ത്രപരമായ ത്രില്ലര്‍. കുറ്റകൃത്യങ്ങളെയും നിഷ്‌കളങ്കതയെയും അപഗ്രഥിക്കുന്നതിലൂടെ മനുഷ്യമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന കുറ്റകൃത്യവാഞ്ഛയുടെ ഒരു വിശകലനംകൂടിയാണ്, അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അസ്ലി പെര്‍ക്കറുടെ ഈ രചന. ‘ആരാച്ചാരുടെ ശ്മശാനം’. പരിഭാഷ – ഇ.മാധവന്‍. ഗ്രീന്‍ ബുക്‌സ്. വില 306 രൂപ.
