Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആന്തൂരിലെ നാമനിർദേശപത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം

ആന്തൂരിലെ നാമനിർദേശ പത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളി, കോടല്ലൂര്‍ ഡിവിഷൻ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. മലപ്പട്ടത്തും ആന്തൂരിലും കോൺഗ്രസും കൂത്തുപറമ്പിൽ ബിജെപിയും വ്യാജരേഖ ഉണ്ടാക്കിയെന്നും സിപിഎം കുറ്റപ്പെടുത്തി. അതേ സമയം, ആന്തൂർ മുനിസിപ്പാലിറ്റിയിൽ, മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ 5 ഇടങ്ങളിൽ സിപിഎം വോട്ടെടുപ്പിന് മുൻപേ ജയമുറപ്പിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത

എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 25, ചൊവ്വാഴ്ച

◾https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎന്‍എസ് നിയമത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ◾https://dailynewslive.in/ ശബരിമല സന്നിധാനത്ത് വീണ്ടും തിരക്ക്. ഇന്നലെയെത്തിയത് […]

Posted inലേറ്റസ്റ്റ്

രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ

രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍. പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വനിയമം കൂടുതല്‍ ലളിതമാകും.

Posted inലേറ്റസ്റ്റ്

കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. 6ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. എത്യോപ്യയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണിത്. 10000 വർഷത്തിന് ശേഷം ആദ്യമായാണ് എത്യോപ്യയിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് തിരിച്ച് സർവ്വീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.

Posted inബിസിനസ്സ്

അദാനി ഓഹരി വില്‍ക്കാന്‍ ഫ്രഞ്ച് കമ്പനി

അദാനി ഗ്രീന്‍ എനര്‍ജിയിലെ 6 ശതമാനം ഓഹരി വില്‍ക്കാന്‍ ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസ്. ഏതാണ്ട് 10,200 കോടി രൂപയോളം വരുന്ന ഓഹരികളാണ് കമ്പനി വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സബ്സിഡിയറി കമ്പനികളിലായി ഏകദേശം 19 ശതമാനം ഓഹരികളാണ് ടോട്ടല്‍ എനര്‍ജീസിനുള്ളത്. 15.58 ശതമാനം ഓഹരി ടോട്ടല്‍ എനര്‍ജീസ് റിന്യൂവബിള്‍സ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡിനും 3.41 ശതമാനം ടോട്ടല്‍ എനര്‍ജീസ് സോളാര്‍ വിന്‍ഡ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡിനുമാണ്. 2021ലാണ് 2.5 ബില്യന്‍ ഡോളര്‍ (22,300 കോടി രൂപ) മുടക്കി […]

Posted inവിനോദം

‘സ്ട്രേഞ്ചര്‍ തിങ്സ്’ സീരീസ് അവസാന ട്രെയിലര്‍

നെറ്റ്ഫ്‌ലിക്‌സിന്റെ ചരിത്രത്തിലെ ഹിറ്റുകളില്‍ ഒന്നായ ‘സ്ട്രേഞ്ചര്‍ തിങ്സ്’ സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിനായുള്ള ട്രെയിലര്‍ പുറത്തിറക്കി, ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലെത്തിച്ചിരിക്കുകയാണ്. വെക്‌നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ കഥാപാത്രങ്ങള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്. ഡഫര്‍ ബ്രദേഴ്സ് ഒരുക്കിയ ഈ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍-ഹൊറര്‍ സീരീസിന്റെ പശ്ചാത്തലം 1980-കളിലെ സാങ്കല്‍പ്പിക നഗരമായ ഹോക്കിന്‍സ്, ഇന്ത്യാനയാണ്. ‘അപ്സൈഡ് ഡൗണ്‍’ എന്ന വിചിത്ര ലോകത്തേക്ക് തുറക്കുന്ന ഒരു കവാടവും, അവിടുത്തെ ഭീകര ജീവികളായ ഡെമോഗോര്‍ഗണുകളും വെക്‌നയുമാണ് കഥയിലെ പ്രധാന വെല്ലുവിളികള്‍. അമാനുഷിക […]

Posted inവിനോദം

‘പെറ്റ് ഡിറ്റക്ടീവ്’ ഒടിടി റിലീസിന്

തിയറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് ‘പെറ്റ് ഡിറ്റക്ടീവ്’. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ മാസം 28 മുതല്‍ ചിത്രം സീ 5 ല്‍ സ്ട്രീമിങ് ആരംഭിക്കും. ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പ്രനീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തത്. വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, വിനായകന്‍, ഷോബി തിലകന്‍, ജോമോന്‍ […]

Posted inഓട്ടോമോട്ടീവ്

ഹോണ്ട സിബി 750 ഹോര്‍നെറ്റ് അപ്ഡേറ്റ് പതിപ്പ്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിബി 750 ഹോര്‍നെറ്റ് മോട്ടോര്‍സൈക്കിളിന്റെ അപ്ഡേറ്റ് ചെയ്ത 2026 മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മോഡല്‍ പുതിയ കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചത്. റെഡ് ഫ്രെയിമുള്ള ഗ്രാഫൈറ്റ് ബ്ലാക്ക് ആന്റ് മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്, വുള്‍ഫ് സില്‍വര്‍ മെറ്റാലിക്, ഇറിഡിയം ഗ്രേ മെറ്റാലിക്, ഗോള്‍ഡ്ഫിഞ്ച് യെല്ലോ, വുള്‍ഫ് സില്‍വര്‍ മെറ്റാലിക്, മാറ്റ് ജീന്‍സ് ബ്ലൂ മെറ്റാലിക്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നിവയാണ് പുതിയ നിറങ്ങള്‍. ക്ലച്ച് ലിവര്‍ ഉപയോഗിക്കാതെ […]

Posted inപുസ്തകങ്ങൾ

യാത്ര: മൂന്നു കടലുകള്‍ക്കപ്പുറം

ആദ്യമായി ഇന്ത്യയിലെത്തിയ റഷ്യക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍. 555 വര്‍ഷങ്ങള്‍ക്കു മുന്‍പ് റഷ്യയിലെ ത്വേറില്‍നിന്ന് യാത്ര തിരിച്ച് ഇന്നത്തെ അസര്‍ബൈജാനിലൂടെയും ഇറാനിലൂടെയും ഒമാനിലൂടെയും കടല്‍മാര്‍ഗ്ഗം യാത്രചെയ്ത് ഗുജറാത്തില്‍ വന്നിറങ്ങിയ അഫനാസി നികിതിന്റെ അനുഭവങ്ങള്‍. വാസ്‌കോ ഡ ഗാമയ്ക്കു മുന്‍പ് കോഴിക്കോട്ട് എത്തിയ, രണ്ടു സംസ്‌കാരങ്ങളെ യാത്രയിലൂടെ ബന്ധിപ്പിച്ച സാഹസികനായ സഞ്ചാരിയുടെ യാത്രാവിവരണം. ‘യാത്ര: മൂന്നു കടലുകള്‍ക്കപ്പുറം’. പരിഭാഷ – രതീഷ് സി നായര്‍. മാതൃഭൂമി. വില 161 രൂപ.