ഹൊറര്‍ – ഫാന്റസി ചിത്രം ‘രാജാസാബ്’ ചിത്രത്തിലെ ആദ്യ ഗാനമായ ‘റിബല്‍ സാബ്’ എത്തി. ഒരു മണിക്കൂര്‍ കൊണ്ട് 1 മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയിരിയ്ക്കുന്നത്. കിടിലന്‍ സ്‌റ്റൈലില്‍ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളില്‍ ആവേശപ്പെരുമഴ തീര്‍ത്തിരിക്കുകയാണ് പ്രഭാസ്. ജനുവരി ഒമ്പതിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. തമന്‍ എസ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. നിര്‍മല്‍ എം.ആര്‍ ആണ് ആവേശം കൊള്ളിക്കുന്ന വരികള്‍ എഴുതിയിരിക്കുന്നത്. നസീറുദ്ദീന്‍, ബ്ലേസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് […]
‘അമോസ് അലക്‌സാണ്ടര്‍’ ചിത്രത്തിലെ ഗാനം
ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘അമോസ് അലക്‌സാണ്ടര്‍’. 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടു. നെഞ്ചില്‍ നിറയുമെന്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രശാന്ത് വിശ്വനാഥന്‍ ആണ്. മിനിബോയ്‌യുടേതാണ് സംഗീതം. ദീപക് നായര്‍ ആണ് പാടിയിരിക്കുന്നത്. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ഒരു മാധ്യമ പ്രവര്‍ത്തകനായാണ് അജു വര്‍ഗീസ് ഈ ചിത്രത്തില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തനത്തിനിടയിലാണ് ആമോസ് […]
കയേന്‍ ഇലക്ട്രിക്ക് ഇന്ത്യയില്‍ പുറത്തിറക്കി പോഷെ
ആഡംബര എസ്യുവി കയേന്‍ ഇലക്ട്രിക്ക് ഇന്ത്യയില്‍ പുറത്തിറക്കി പോഷെ. അടിസ്ഥാന മോഡലിന് ഇന്ത്യയില്‍ 1.76 കോടി രൂപയാണ് എക്സ് ഷോറൂം വില. കയേന്‍ ഇലക്ട്രിക്ക്, കയേന്‍ ടര്‍ബോ ഇലക്ട്രിക്ക് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് പോഷെ കയേന്‍ എത്തുന്നത്. കയേന്‍ ടര്‍ബോ ഇലക്ട്രിക്കിന് 1,156 പിഎസ് കരുത്തും പരമാവധി 1,500എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. റേഞ്ച് 623 കിലോമീറ്റര്‍. പരമാവധി വേഗത മണിക്കൂറില്‍ 260 കിലോമീറ്റര്‍. മണിക്കൂറില്‍ 0-100 കിലോമീറ്ററിലേക്ക് കുതിക്കാന്‍ 2.5 സെക്കന്‍ഡ് മതി കയേന്‍ ടര്‍ബോ ഇലക്ട്രിക്കിന്. […]
വിക്തോര്‍ യൂഗോയുടെ ഓര്‍മ്മക്കുറിപ്പുകള്‍
പാവങ്ങള്‍, നോത്ര്ദാമിലെ കൂനന്‍ തുടങ്ങിയ ക്ലാസിക്കുകളുടെ സ്രഷ്ടാവായ വിക്തോര്‍ യൂഗോ ഇതിഹാസരചനകള്‍ സൃഷ്ടിക്കുക മാത്രമായിരുന്നില്ല, ഇതിഹാസസമാനമായ ഒരു കാലഘട്ടത്തിനു സാക്ഷിയായി ജീവിക്കുകകൂടിയായിരുന്നു. വിപ്ലവം, കലാപം, നാടുകടത്തല്‍, ഭഗ്‌നബന്ധങ്ങള്‍, വാക്കുകളോടുള്ള അടങ്ങാത്ത ഉപാസന- ഇങ്ങനെ പലതിലേക്കും വിക്തോര്‍ യൂഗോയുടെ ഓര്‍മ്മകള്‍ കടന്നുചെല്ലുന്നു. വാക്കുകള്‍ അനശ്വരമാണ്, ജീവിതം അനാദിയും എന്നു ജീവിച്ചുതെളിയിച്ച ഒരു മഹാസാഹിത്യകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആദ്യമായി മലയാളത്തില്‍. ‘വിക്തോര്‍ യൂഗോയുടെ ഓര്‍മ്മക്കുറിപ്പുകള്‍’. മാതൃഭൂമി. വില 297 രൂപ.
ആന്റിബയോട്ടിക്കിനും രക്ഷയില്ലേ!
ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കില്‍ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ ഇത് കാരണമാകും. ആന്റിബയോട്ടിക്ക് ചികിത്സ ആരംഭിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ഭക്ഷണക്രമം കൃത്യമായില്ലെങ്കില്‍ അത് ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനം താറുമാറാകും. ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍. ഇതില്‍ അടങ്ങിയ കാല്‍സ്യം ആന്റിബയോട്ടിക്കുകളുമായി പ്രതിപ്രവര്‍ത്തനം നടത്താന്‍ കാരണമായേക്കാം. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്. […]
മദ്ധ്യാഹ്ന വാർത്തകൾ
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും,അമിത് ഷായും, രാജ് നാഥ് സിങും ചടങ്ങിലെത്തി. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ച് […]
ഒരു ബിസിനസ് തുടങ്ങാൻ കേരളത്തിൽ 236 ദിവസം വരെയാണ് എടുക്കുന്നതെന്ന് ശശി തരൂർ
ഒരു ബിസിനസ് തുടങ്ങാൻ കേരളത്തിൽ 236 ദിവസം വരെയാണ് എടുക്കുന്നതെന്നും ഇങ്ങനെ തുടരാനാവില്ലെന്നും, നിക്ഷേപകരെ സംരക്ഷിക്കാനും ഹർത്താലുകൾ തടയാനും കേരളത്തിൽ നിയമം വേണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. അമിത രാഷ്ട്രീവത്കരണത്തിൽ കേരളം രാജ്യത്തെ മോശം മാതൃകയെന്നും ശശി തരൂർ ദുബായിൽ കേരള ഡയലോഗ്സ് സംഘടിപ്പിച്ച ചർച്ചയിൽ പറഞ്ഞു. സിംഗപ്പൂരിൽ 3 ദിവസമാണ് ഒരു ബിസിനസ് തുടങ്ങാൻ, ഇന്ത്യയിൽ അത് 114 ദിവസവും, കേരളത്തിൽ 236 ദിവസം വേണമെന്നും സർക്കാർ വ്യവസായങ്ങൾക്ക് ഏകജാലകത്തെ കുറിച്ച് പറയുന്നു സർക്കാരിന്റെ മറ്റു […]
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ അമിത് ഷായും, രാജ് നാഥ് സിങും ചടങ്ങിലെത്തി. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്.
ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കിൽ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്.
സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്കാരിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
സിന്ധ് ഭാവിയിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന സൂചന നല്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് സിന്ധിൻ്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാൽ നാഗരികതയുടെ കാര്യത്തിൽ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആർക്കറിയാം എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ലോകത്ത് എവിടെ താമസിച്ചാലും, സിന്ധിലെ ജനങ്ങൾ എന്നും ഇന്ത്യയുമായി കുടുംബ ബന്ധം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയതായിരുന്നു […]
