7 20

ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കില്‍ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ ഇത് കാരണമാകും. ആന്റിബയോട്ടിക്ക് ചികിത്സ ആരംഭിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ഭക്ഷണക്രമം കൃത്യമായില്ലെങ്കില്‍ അത് ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനം താറുമാറാകും. ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍. ഇതില്‍ അടങ്ങിയ കാല്‍സ്യം ആന്റിബയോട്ടിക്കുകളുമായി പ്രതിപ്രവര്‍ത്തനം നടത്താന്‍ കാരണമായേക്കാം. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്. അയണ്‍ അടങ്ങിയ ഭക്ഷണവും ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ പ്രശ്‌നമാണ്. ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നു മണിക്കൂര്‍ ആക്കുകയോ വേണം. ചിക്കന്‍ ലിവര്‍, റെഡ് മീറ്റ്, ഇല വര്‍ഗങ്ങള്‍, നട്സ്, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കാം. ആന്റിബയോട്ടിക് മരുന്ന് കഴിക്കുന്നവര്‍ മദ്യം കഴിക്കുന്നത് തലകറക്കം, വയറുവേദന എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. നാരങ്ങ, ഓറഞ്ച് പോലെ സിട്രസ് പഴങ്ങള്‍ ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ഒഴിവാക്കണം. കൂടാതെ തക്കാളി, മുന്തിരി, ശീതളപാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ആന്റി ബയോട്ടിക് പ്രവര്‍ത്തനത്തെ തടയുന്നു. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കാം. ചപ്പാത്തി തുടങ്ങിയ ഗോതമ്പ് വിഭവങ്ങളും ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം വേണ്ട. ഇവ ദഹനം സാവധാനത്തിലാക്കുകയും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തന വേഗം കുറയ്ക്കുകയും ചെയ്യും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *