പാവങ്ങള്‍, നോത്ര്ദാമിലെ കൂനന്‍ തുടങ്ങിയ ക്ലാസിക്കുകളുടെ സ്രഷ്ടാവായ വിക്തോര്‍ യൂഗോ ഇതിഹാസരചനകള്‍ സൃഷ്ടിക്കുക മാത്രമായിരുന്നില്ല, ഇതിഹാസസമാനമായ ഒരു കാലഘട്ടത്തിനു സാക്ഷിയായി ജീവിക്കുകകൂടിയായിരുന്നു. വിപ്ലവം, കലാപം, നാടുകടത്തല്‍, ഭഗ്‌നബന്ധങ്ങള്‍, വാക്കുകളോടുള്ള അടങ്ങാത്ത ഉപാസന- ഇങ്ങനെ പലതിലേക്കും വിക്തോര്‍ യൂഗോയുടെ ഓര്‍മ്മകള്‍ കടന്നുചെല്ലുന്നു. വാക്കുകള്‍ അനശ്വരമാണ്, ജീവിതം അനാദിയും എന്നു ജീവിച്ചുതെളിയിച്ച ഒരു മഹാസാഹിത്യകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആദ്യമായി മലയാളത്തില്‍. ‘വിക്തോര്‍ യൂഗോയുടെ ഓര്‍മ്മക്കുറിപ്പുകള്‍’. മാതൃഭൂമി. വില 297 രൂപ.
വിക്തോര്‍ യൂഗോയുടെ ഓര്‍മ്മക്കുറിപ്പുകള്‍
