പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിബി 750 ഹോര്‍നെറ്റ് മോട്ടോര്‍സൈക്കിളിന്റെ അപ്ഡേറ്റ് ചെയ്ത 2026 മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മോഡല്‍ പുതിയ കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചത്. റെഡ് ഫ്രെയിമുള്ള ഗ്രാഫൈറ്റ് ബ്ലാക്ക് ആന്റ് മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്, വുള്‍ഫ് സില്‍വര്‍ മെറ്റാലിക്, ഇറിഡിയം ഗ്രേ മെറ്റാലിക്, ഗോള്‍ഡ്ഫിഞ്ച് യെല്ലോ, വുള്‍ഫ് സില്‍വര്‍ മെറ്റാലിക്, മാറ്റ് ജീന്‍സ് ബ്ലൂ മെറ്റാലിക്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നിവയാണ് പുതിയ നിറങ്ങള്‍. ക്ലച്ച് ലിവര്‍ ഉപയോഗിക്കാതെ തന്നെ റൈഡര്‍മാര്‍ക്ക് ഗിയറുകള്‍ മാറ്റാന്‍ അനുവദിക്കുന്ന ഹോണ്ടയുടെ ഇ-ക്ലച്ച് സാങ്കേതികവിദ്യയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത. 9,500 ആര്‍പിഎമ്മില്‍ 90.5 ബിഎച്പിയും 7,250ആര്‍പിഎമ്മില്‍ 75 എന്‍എം ഉം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 755 സിസി പാരലല്‍-ട്വിന്‍ മോട്ടോര്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ഹോണ്ട സിബി750 ഹോര്‍നെറ്റ് ഇന്ത്യയില്‍ 9.22 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് എക്സ് ഷോറൂം വിലയാണ്. 2026 മോഡലിന് ഇതില്‍ കൂടുതല്‍ വില ഉണ്ടാവാനാണ് സാധ്യത.
ഹോണ്ട സിബി 750 ഹോര്‍നെറ്റ് അപ്ഡേറ്റ് പതിപ്പ്
