പുതിയ സിയാറ പുറത്തിറക്കി ടാറ്റ, 11.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഒരു മോഡലിന്റെ വില മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മുംബൈ നടന്ന ചടങ്ങില്‍ പുത്തന്‍ സിയാറയുടെ പ്രൊഡക്ഷന്‍ മോഡലുകള്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. ഡിസംബര്‍ 16 മുതല്‍ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്നതോടെ ജനുവരി 15 മുതല്‍ സിയാറ ഉപഭോക്താക്കളുടെ കൈകളിലെത്തും. പുതിയ 1.5 ലീറ്റര്‍ ടിജിഡിഐ എന്‍ജിനുമായിട്ടാണ് സിയാറ എത്തുന്നത്. 160 ബിഎച്ച്പി കരുത്തും 255 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റര്‍, 4 സിലിണ്ടര്‍ ഡയറക്ട്-ഇന്‍ജക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് ഇത്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. കൂടാതെ 106 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് വേരിയന്റും ലഭ്യമാണ്, ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ ലഭിക്കും. ഡീസല്‍ മോഡലില്‍ 118 എച്ച്പി കരുത്തുള്ള 1.5 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഇതിന് 6-സ്പീഡ് മാനുവല്‍ കൂടാതെ 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളും ലഭ്യമാണ്.
11.49 ലക്ഷം രൂപ മുതല്‍ പുതിയ സിയാറ
