തെക്കൻ ദില്ലിയിലെ സത്യനികേതനിൽ ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി. ആൺകുട്ടികൾ താമസിച്ചിരുന്ന ഈ പിജി ഹോസ്റ്റലിൽ അപകട സമയം നാൽപ്പതോളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെയോടെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ആറായി. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവർഷം മുതൽ വീണ്ടും തുറന്നു പ്രവർത്തിച്ചത്.
ദില്ലിയിലെ സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി
