ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരാശക്തി’യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘രത്‌നമാല..’ എന്ന് തുടങ്ങുന്ന ഗാനത്തന് സംഗീതം ഒരുക്കിയത് ജി വി പ്രകാശ് കുമാറാണ്. അദ്ദേഹം തന്നെയാണ് ഈ മനോഹര മെലഡി ഗാനം ആലപിച്ചിരിക്കുന്നതും. ജയശ്രീ മതിമാരന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. തെലുങ്ക് വരികള്‍ എഴുതിയത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രി ആണ്. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ, ശ്രീലീല എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പരാശക്തി സംവിധാനം ചെയ്യുന്നത് സുധാ കൊങ്കരയാണ്. 1965ലെ തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്റെയും മറ്റും പാശ്ചതലത്തിലുള്ള ഒരു ചിത്രമാണ് പരാശക്തി എന്നാണ് വിവരം. ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പരാശക്തി. ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് വിവരം.
