Posted inആരോഗ്യം

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചൂടുവെള്ളം കുടിക്കാം

കൊളസ്‌ട്രോള്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമം ഇല്ലാത്തതുമൊക്കെ ശരീരത്തില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. മാത്രമല്ല, കൊഴുപ്പുള്ള ഭക്ഷണം, പുകവലി, മദ്യപാനം തുടങ്ങിയവ കൊളസ്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കാം. എന്നാല്‍ വളരെ ചെറിയ മാറ്റങ്ങളിലൂടെ കൊളസ്‌ട്രോള്‍ നില ആരോഗ്യകരമായി നിയന്ത്രിക്കാന്‍ സാധിക്കാം. ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് രക്തക്കുഴലുകളില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്. ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടിങ് മെഷീനില്‍ ചിഹ്നത്തിന് വലിപ്പമില്ലെന്ന പരാതിയുമായി മുസ്‌ലിം ലീഗ്

വോട്ടിങ് മെഷീനില്‍ ചിഹ്നത്തിന് വലിപ്പമില്ലെന്ന പരാതിയുമായി മുസ്‌ലിം ലീഗ്. നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിശോധനയ്ക്കിടയിലാണ് കോണി ചിഹ്നത്തിന് വലിപ്പമില്ലെന്ന് പരാതി ഉയര്‍ന്നത്. കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍, മുഖദാര്‍ വാര്‍ഡുകളിലെ വോട്ടിങ് മെഷീനിലാണ് ചിഹ്നത്തിന് വലിപ്പക്കുറവ് കണ്ടെത്തിയത്. പരാതിയില്‍ ജില്ലാ കളക്ടര്‍ പ്രാഥമിക പരിശോധന നടത്തുകയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

വിമാനയാത്രാനിരക്കിൽ പരിധി നിർണയിച്ച് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ ഈടാക്കുന്ന അതിഭീമമായ നിരക്കുകൾക്കെതിരെ ഉയർന്ന വ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതിൻ്റെ ഭാഗമായി മന്ത്രാലയം എല്ലാ വിമാനക്കമ്പനികൾക്കും യാത്രാനിരക്കിന് പരിധി നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികൾക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കുന്നതുവരെ ഈ നിയന്ത്രണം നിലനിൽക്കുമെന്നും ഈ സാഹചര്യം മുതലെടുത്ത് യാത്രക്കാരെ ചൂഷണംചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

പാലക്കാട് എം എൽ എരാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ആണ് പിൻവലിച്ചത്. ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവൃത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തു പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 6, ശനിയാഴ്ച

  ◾https://dailynewslive.in/ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞ് ഹൈക്കോടതി. ആദ്യ കേസിലെ അറസ്റ്റ് തത്ക്കാലത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൂര്‍ണമായും വാദം കേള്‍ക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുതെന്നും കോടതിക്ക് മുന്‍വിധിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികബന്ധം ആണെന്ന് രാഹുല്‍ ഹര്‍ജിയില്‍ അംഗീകരിക്കുന്നു എന്ന കാര്യവും കോടതി പരാമര്‍ശിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി മുന്‍പാകെ വന്നിട്ടുള്ള അപേക്ഷയില്‍ […]

Posted inബിസിനസ്സ്

വാര്‍ണര്‍ ബ്രദേഴ്സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്സ്

അമേരിക്കന്‍ സിനിമാ നിര്‍മാണ കമ്പനി വാര്‍ണര്‍ ബ്രദേഴ്സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്സ്. കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും 27.75 ഡോളര്‍ പണമായി നല്‍കും. നെറ്റ്ഫ്‌ളിക്‌സില്‍ ഓഹരിയും ലഭിക്കും. കരാറിന്റെ മൊത്തം ഓഹരി മൂല്യം 72 ബില്യണ്‍ (7200 കോടി) ഡോളറാണ്. കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്സിന്റെ സിനിമ, ടെലിവിഷന്‍ സ്റ്റുഡിയോകളും എച്ച്ബിഒ, എച്ച്ബിഒ മാക്സ് എന്നീ ചാനലുകളുമടക്കം നെറ്റ്ഫ്ലിക്സിന്റെ ഭാഗമാവും. അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാവുന്ന ഏറ്റെടുക്കലോടെ വാര്‍ണര്‍ ബ്രദേഴ്സിന്റെ പക്കലുള്ള ലോകപ്രശസ്ത […]

Posted inടെക്നോളജി

വോയ്‌സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തിലക്കി വാട്സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. കോള്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യങ്ങളില്‍ വോയ്‌സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. കോളിങ്, കോള്‍ മാനേജ്‌മെന്റ് എന്നിവ കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഫീച്ചര്‍. പുതുതായി ഒരു കോള്‍ ടാബും കൊണ്ടുവരുന്നുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ലഭ്യമാണ്. ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കോള്‍ സ്‌ക്രീനില്‍ നിന്ന് നേരിട്ട് വോയ്സ് സന്ദേശം അയയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. വിളിക്കുന്ന വ്യക്തി കോള്‍ എടുക്കുന്നില്ലെങ്കില്‍, വാട്‌സ്ആപ്പ് […]

Posted inവിനോദം

‘റേച്ചല്‍’ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍

പ്രണയവും നൊമ്പരവും പകയും സംഘര്‍ഷവും രക്തചൊരിച്ചിലും എല്ലാം ചേര്‍ന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളില്‍ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന ‘റേച്ചല്‍’. ഡിസംബര്‍ 12നാണ് സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഈനാശു എന്ന കഥാപാത്രമായെത്തുന്ന വിനീത് തട്ടില്‍, തെരേസയായി എത്തുന്ന രാധിക രാധാകൃഷ്ണന്‍ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ‘റേച്ചല്‍’ 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. […]

Posted inവിനോദം

തീയേറ്ററുകളില്‍ 100 ദിവസങ്ങള്‍ പിന്നിട്ട് ‘ ലോക’

കല്ല്യാണി പ്രിയദര്‍ശനെ നായികയാക്കി മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ തീയേറ്ററുകളില്‍ 100 ദിവസങ്ങള്‍ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തില്‍ വളരെ അപൂര്‍വമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആര്‍ മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകളില്‍ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആര്‍ ഫോറം മാള്‍, പിവിആര്‍ ലുലു […]