ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. കോള്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യങ്ങളില്‍ വോയ്‌സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. കോളിങ്, കോള്‍ മാനേജ്‌മെന്റ് എന്നിവ കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഫീച്ചര്‍. പുതുതായി ഒരു കോള്‍ ടാബും കൊണ്ടുവരുന്നുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ലഭ്യമാണ്. ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കോള്‍ സ്‌ക്രീനില്‍ നിന്ന് നേരിട്ട് വോയ്സ് സന്ദേശം അയയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. വിളിക്കുന്ന വ്യക്തി കോള്‍ എടുക്കുന്നില്ലെങ്കില്‍, വാട്‌സ്ആപ്പ് ഇപ്പോള്‍ ‘റെക്കോര്‍ഡ് വോയ്‌സ് മെസേജ്’ ഓപ്ഷന്‍ നല്‍കും. മിസ്ഡ് കോള്‍ അലേര്‍ട്ടിനൊപ്പം ഒരു ചെറിയ ഓഡിയോ റെക്കോര്‍ഡുചെയ്ത് സ്വീകര്‍ത്താവിന്റെ ചാറ്റിലേക്ക് അയയ്ക്കാന്‍ കഴിയും. വിഡിയോ കോളുകള്‍ക്കും സമാനമായ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.
