മുതിർന്ന വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകാനുള്ള തീരുമാനവമായി ഇന്ത്യൻ റെയില്‍വേ. ടിക്കറ്റെടുക്കുമ്പോൾ ഓപ്ഷൻ നൽകിയിട്ടില്ലെങ്കിലും മുതിർന്ന വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് നൽകാനാണ് തീരുമാനം. സ്ലീപ്പർ ക്ലാസിൽ ഏഴുവരെ ബർത്തുകളും, തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും, സെക്കൻഡ് എസിയിൽ നാല് വരെ ബർത്തുകളും മുൻഗണനാക്രമത്തിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
വർഷങ്ങളായി നടത്തുന്ന കോടികളുടെ അഴിമതികൾ തുടരാനാണ് ഇടതുപക്ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
വർഷങ്ങളായി നടത്തുന്ന കോടികളുടെ അഴിമതികൾ തുടരാനാണ് ഇടതുപക്ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നത്. നഗരവികസനത്തിനായി നൽകിയ ശതകോടികളുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതിൽ സിപിഎം ഭരണസമിതി കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടേണ്ടിവരും. കിച്ചൺ ബിൻ അഴിമതി മുതൽ 300 കോടി രൂപയുടെ പൊതുമരാമത്ത് അഴിമതികൾ വരെ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്നതിന്റെ തെളിവുകൾ വാർത്താ സമ്മേളനത്തിൽ ബി ജെ പി സംസ്ഥാന […]
രാത്രി വാർത്തകൾ
കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്. ശിവാലയ കൺസ്ക്ട്രക്ഷൻസിനാണ് ദേശീയപാതയുടെ നിർമാണ ചുമതലയുള്ളത്. കടമ്പാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്.അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. കൊല്ലത്ത് […]
ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കുന്നു
ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഏകദേശം 63,000 കോടി രൂപ (7.1 ബില്യണ്‍ ഡോളര്‍) മൂല്യം വരുന്ന 60.72 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനായി ഉടന്‍ തന്നെ അപേക്ഷകള്‍ ക്ഷണിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും, പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ കൈവശമുള്ള 30.24 ശതമാനം ഓഹരികളുമാണ് വിറ്റൊഴിയാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാരും എല്‍.ഐ.സിയും ചേര്‍ന്ന് ബാങ്കില്‍ ഏകദേശം 95 ശതമാനം ഓഹരികളാണ് കൈവശം […]
‘ഡെവിള്‍’ സിനിമയുടെ ട്രെയിലര്‍
വധശ്രമക്കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ സിനിമാ നടന് ദര്ശന് നായകനാകുന്ന ‘ഡെവിള്‍’ സിനിമയുടെ ട്രെയിലര്‍ എത്തി. പ്രകാശ് വീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്നറാണ്. മഹേഷ് മഞ്ജരേക്കര്‍, അച്യുത് കുമാര്‍, രചന റായി, ശര്‍മിള മന്ഡ്രേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മൂന്ന് മണിക്കൂറുകള്‍ കൊണ്ട് 20 ലക്ഷത്തിനടുത്ത് ആളുകളാണ് ട്രെയിലര്‍ ഇതുവരെ കണ്ടത്. ധനുഷ് എന്ന കഥാപാത്രമായി ദര്ശന് ചിത്രത്തിലെത്തുന്നു. അജനീഷ് ലോക്നാഥ് ആണ് സംഗീതം. ഛായാഗ്രഹണം സുദാകര്‍. ആക്ഷന്‍ റാം ലക്ഷ്മണ്.
സന്തോഷ് പണ്ഡിറ്റിന്റെ അയ്യപ്പഭക്തി ഗാനം
സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ അയ്യപ്പഭക്തി ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നു. ‘ശബരിമലയിലെ സ്വാമി’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഭക്തിസാന്ദ്രമായ പശ്ചാത്തലത്തില്‍ മനോഹരമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്. ശ്രീ ചരണിന്റേതാണ് വരികള്‍. ജെ.ജെ സംഗീത് ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. മ്യൂസിക് ഷാക്കിന്റെ ബാനറില്‍ ഇന്‍ഷാദ് നസീം ആണ് ആല്‍ബം നിര്‍മിച്ചത്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഗാനത്തിന് ലഭിക്കുന്നത്. വിഡിയോയില്‍ ശബരിമലയ്ക്ക് പോകാന്‍ കറുപ്പുടുത്ത് ഇരുമുടിയേന്തുന്ന ഭക്തനായാണ് സന്തോഷ് […]
സ്ക്രാംബ്ലര്‍ 400എക്സിന് ഓഫറുമായി ട്രയംഫ്
സ്ക്രാംബ്ലര്‍ 400എക്സിന് അടിപൊളി ഇയര്‍ എന്‍ഡ് ഓഫറുമായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. സ്ക്രാംബ്ലര്‍ 400എക്സ് വാങ്ങുന്നവര്‍ക്ക് 13,300 രൂപയുടെ ആസെസറികള് സൗജന്യമായി നല്‍കും. 2025 ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയത്ത് സ്ക്രാംബ്ലര്‍ 400 എക്സ് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ലോവര്‍ എന്ജിന് ബാറ്, മഡ്ഗാര്‍ഡ് കിറ്റ്, ഫ്ളൈ സ്ക്രീന്‍, ടാങ്ക് പാഡ്, ലഗേജ് റാക്ക് കിറ്റ്, ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ടി ഷര്‍ട്ട് എന്നിവയൊക്കെയാണ് ലഭിക്കുക. ഇവയെല്ലാം ചേരുമ്പോള്‍ 13,300 രൂപ വില വരും. […]
മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്
മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുകയാണെന്നും ഇൻഡിഗോയുടെ പ്രവർത്തനം ഡിസംബർ 10-നും 15-നും ഇടയിൽ സാധാരണ നിലയിലാകുമെന്നും സിഇഒ പിറ്റർ എൽബേഴ്സ് അറിയിച്ചു.ആയിരത്തിലധികം സർവീസുകൾ ഇന്ന് റദ്ദാക്കി. പ്രതിദിന സർവീസിൻ്റെ പകുതിയും റദ്ദായി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തിയ സിഇഒ, അടുത്തിടെ നടപ്പിലാക്കിയ പൈലറ്റുമാരുടെ ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും വ്യക്തമാക്കി. […]
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരിഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ഇറ്റ് ഈസ് മൈ സ്പെയ്സ്
33928 അശ്വിന് ശേഖര്‍’- ഇതൊരു ഉല്‍ക്കയുടെ പേരാണ്! ഈ ഉല്‍ക്കയ്ക്കു പേരുകിട്ടാന്‍ കാരണക്കാരനായ അശ്വിന് ശേഖര്‍ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞനാണ്. അദ്ദേഹം ഉല്‍ക്കകളുടെ അദ്ഭുതലോകത്തെക്കുറിച്ച് വിവരിക്കുകയാണ് ഈ പുസ്തകത്തില്‍. ദിനോസറുകളുടെ അന്തകരായി ഭൂമിയില്‍പ്പതിച്ച ഉല്‍ക്കകള്‍ എന്ന ആകാശത്തിലെ വില്ലന്മാരുടെ വിശേഷങ്ങള്‍. ആസ്റ്ററോയിഡുകളുടെയും സ്പെയ്സ് സയന്‍സിന്റെയും ലോകത്തെ കൊച്ചുകൂട്ടുകാര്‍ക്കു പരിചയപ്പെടുത്തുന്ന കൃതി. ‘ഇറ്റ് ഈസ് മൈ സ്പെയ്സ്’. അശ്വിന് ശേഖര്‍. മാതൃഭൂമി. വില 127 രൂപ.
