സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ അയ്യപ്പഭക്തി ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നു. ‘ശബരിമലയിലെ സ്വാമി’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഭക്തിസാന്ദ്രമായ പശ്ചാത്തലത്തില്‍ മനോഹരമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്. ശ്രീ ചരണിന്റേതാണ് വരികള്‍. ജെ.ജെ സംഗീത് ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. മ്യൂസിക് ഷാക്കിന്റെ ബാനറില്‍ ഇന്‍ഷാദ് നസീം ആണ് ആല്‍ബം നിര്‍മിച്ചത്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഗാനത്തിന് ലഭിക്കുന്നത്. വിഡിയോയില്‍ ശബരിമലയ്ക്ക് പോകാന്‍ കറുപ്പുടുത്ത് ഇരുമുടിയേന്തുന്ന ഭക്തനായാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്.
