Posted inടെക്നോളജി

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില ഉയരുന്നു

മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില വര്‍ധിച്ചതോടെ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വിലയും വര്‍ധിപ്പിച്ചു. വ്യവസായിക ആവശ്യങ്ങള്‍ക്കും എ.ഐ ഗവേഷണങ്ങള്‍ക്കുമാണ് ഇപ്പോള്‍ ചിപ്പ് നിര്‍മാതാക്കളുടെ ശ്രദ്ധ. സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആവശ്യമായ ചിപ്പുകള്‍ നിര്‍മിക്കാന്‍ ഇവര്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതാണ് മെമ്മറി ഡിവൈസുകളുടെ വില വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസത്തിനിടെ 20-60 ശതമാനം വരെയാണ് സ്റ്റോറേജ് ഡിവൈസുകളുടെ വില വര്‍ധിച്ചത്. വ്യവസായ മേഖലയില്‍ കൂടുതല്‍ ആവശ്യമായി വരുന്ന 1 ടി.ബി സ്റ്റോറേജ് ഡിവൈസുകളുടെ ക്ഷാമം അതിരൂക്ഷമാണ്. 512 ജി.ബി, […]

Posted inവിനോദം

‘ഡ്യൂഡ്’ സിനിമയില്‍ ഇളയരാജയുടെ പാട്ട് ഉപയോഗിക്കാം

‘ഡ്യൂഡ്’ സിനിമയില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ നല്‍കിയ പരാതി ഒത്തുതീര്‍പ്പായി. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനെതിരെയാണ് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ സമീപിച്ചിരുന്നത്. നിര്‍മാതാക്കള്‍ പണം നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ചിത്രത്തില്‍ തന്റെ കറുത്ത മച്ചാന്‍, നൂറ് വര്‍ഷം എന്നീ പാട്ടുകള്‍ വികലമാക്കിയും, അനുമതിയില്ലാതെയും ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. ഇളയരാജയ്ക്ക് നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. പണം നല്‍കിയതോടെ ഡ്യൂഡിലെ പാട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ധാരണയായി. […]

Posted inവിനോദം

രജനികാന്ത് നായകനായ ‘പടയപ്പ’ വീണ്ടുമെത്തുന്നു

രജനികാന്ത് നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘പടയപ്പ’ വീണ്ടുമെത്തുന്നു. ചിത്രത്തിലെ രമ്യ കൃഷ്ണനുമായുള്ള കോമ്പോയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. പടയപ്പ ഡിസംബര്‍ 12ന് പുത്തന്‍ സാങ്കേതിക മികവില്‍ റീ റിലീസ് ചെയ്യും. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്. കെ.എസ്. രവികുമാറിന്റെ സംവിധാനത്തില്‍ 1999ല്‍ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോര്‍ത്തിണക്കിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് രമ്യാ കൃഷ്ണന്റെ നിലാംബരി എന്ന കഥാപാത്രവും രജനികാന്തിന്റെ പടയപ്പ എന്ന വേഷവുമാണ്. ഇരുവരും […]

Posted inഓട്ടോമോട്ടീവ്

രണ്ടാമതൊരു ഥാര്‍ കൂടി സ്വന്തമാക്കി ജോണ്‍ എബ്രഹാം

മഹീന്ദ്ര ഥാറിനോടുള്ള ഇഷ്ടം കൂടി രണ്ടാമതൊരു ഥാര്‍ കൂടി ഗാരിജിലെത്തിച്ചിരിക്കുകയാണ് ജോണ്‍ എബ്രഹാം. ഇത്തവണ ബ്ലാക്ക് ഥാറിനു കൂട്ടായി വൈറ്റ് കളര്‍ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. കസ്റ്റമൈസ് ചെയ്‌തെടുത്ത മുന്‍ ഥാര്‍, 5 ഡോര്‍ പതിപ്പ് ആയിരുന്നെങ്കില്‍ പുതിയത് 3 ഡോര്‍ ആണെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. മഹീന്ദ്ര ഥാറിന്റെ സാധാരണ മോഡലില്‍ നിന്നും വ്യത്യസ്തമായി സ്റ്റെല്‍ത് ബ്ലാക്ക് നിറത്തിലുള്ളതാണ് ജോണ്‍ എബ്രഹാമിന്റെ മുന്‍ ഥാര്‍. കൂടാതെ സി പില്ലറില്‍ പേരിന്റെ ചുരുക്കെഴുത്തായ ജെഎ എന്ന ബാഡ്ജുമുണ്ട്. മെയ്ഡ് […]

Posted inപുസ്തകങ്ങൾ

അതിജീവിതം: ‘അതിജീവന’ത്തിന്റെ കുറിപ്പുകള്‍

മുപ്പത്തിനാലാം വയസ്സില്‍ റിപ്പോര്‍ട്ടിങ്ങിനിടയില്‍ കാട്ടാനയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട എ.വി. മുകേഷ്, മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയിരുന്ന കോളമായിരുന്നു ‘അതിജീവനം.’ നൂറ്റിയമ്പതിലധികം ലക്കങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള ചെറുജീവിതങ്ങളുടെ അതിജീവനം അദ്ദേഹം രേഖപ്പെടുത്തി. സഹാനുഭൂതി ജീവിതചര്യയായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ, സര്‍വ്വോപരി ഒരു മനുഷ്യന്റെ മനസ്സാക്ഷിയാണ് ഈ രേഖപ്പെടുത്തലുകള്‍. ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തനചരിത്രത്തിലെതന്നെ സവിശേഷ ഏടായ ‘അതിജീവന’ത്തിലെ തിരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം. ക്യാമറയെ അതിജീവനത്തിനുള്ള ഉപകരണമായി അവസാനശ്വാസം വരെ കൊണ്ടുനടന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ കുറിപ്പുകള്‍. ‘അതിജീവിതം: ‘അതിജീവന’ത്തിന്റെ കുറിപ്പുകള്‍’. മുകേഷ് എ.വി. മാതൃഭൂമി. വില 187 […]

Posted inആരോഗ്യം

കാല്‍ വിരലുകളിലെ രോമ വളര്‍ച്ചയും ഹൃദയാരോഗ്യവും

കാല്‍ വിരലുകളിലെ രോമങ്ങളുടെ വളര്‍ച്ചയും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഡോ. ശ്രദ്ധേയ് കത്യാര്‍. കാല്‍ വിരലുകളില്‍ കാണപ്പെടുന്ന രോമങ്ങളുടെ ഡെന്‍സിറ്റി ആരോഗ്യകരമായ രക്തക്കുഴലുകളുടെ സൂചനയാണെന്ന് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ശരീരത്തില്‍ മെച്ചപ്പെട്ട രക്തയോട്ടം ഉണ്ടെന്നതിന്റെ സൂചനയാണ് കാല്‍ വിരലുകളിലെ രോമവളര്‍ച്ച. മുടിയിഴകള്‍ക്ക് ജീവനോടെയിരിക്കാന്‍ സ്ഥിരമായ രക്തയോട്ടം ആവശ്യമാണ്. അതുപോലെ, ഇന്‍സുലിന്‍ പ്രതിരോധം രക്തക്കുഴലുകളെ ബാധിക്കും. കാലക്രമേണ, ഉയര്‍ന്ന ഇന്‍സുലിനും ഗ്ലൂക്കോസും ധമനികളെ കട്ടിയുള്ളതാക്കും. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്തെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ മോദിയോട് പറഞ്ഞു. റഷ്യ-യുക്രൈൻ സംഘർഷം തീർക്കാനുള്ള ഇടപെടൽ വേണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴാണ് സമാധാനത്തിനുള്ള നിർദ്ദേശം നരേന്ദ്ര മോദി പരസ്യമായി മുന്നോട്ടു വച്ചത്. സമാധാനം ലോക പുരോഗതിക്ക് ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. പരിഹാരത്തിനുള്ള ശ്രമം താനും തുടരുന്നു എന്ന മറുപടിയാണ് പുടിൻ നല്കിയത്.   റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിന് ഇന്നു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ബലാത്സം​ഗ കേസുമായി ബന്ധപ്പെട്ട്  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം. കേസ് ഇന്ന് തന്നെ പരിഗണിക്കും. രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം.  ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി എം ശ്രീയിലെ ഇടപെടലില്‍ ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് മുഖ്യമന്ത്രി

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപെടലിൽ ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർലമെന്‍റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണെന്നും  ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം, സഭാ സമ്മേളനത്തിന് മുമ്പ് പാർലമെന്‍റ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണാണെന്നും രാജ്യസഭ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്നലെ നടത്തിയ പരാമർശങ്ങൾ ​ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ്

ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്നലെ നടത്തിയ പരാമർശങ്ങൾ ​ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൻ തോക്കുകൾ വരാനുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും ബിജെപി-സിപിഎം അവിഹിത ബന്ധം പുറത്തായി എന്നും പ്രതിപക്ഷം പറഞ്ഞത് ശരിയായി എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് കൊണ്ടാണെന്നും സതീശൻ പറഞ്ഞു. അതേസമയം രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്നും സർക്കാരിനെതിരായ വിഷയങ്ങൾ‌ ചർച്ചയാകാതിരിക്കാനുളള തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.