മഹീന്ദ്ര ഥാറിനോടുള്ള ഇഷ്ടം കൂടി രണ്ടാമതൊരു ഥാര്‍ കൂടി ഗാരിജിലെത്തിച്ചിരിക്കുകയാണ് ജോണ്‍ എബ്രഹാം. ഇത്തവണ ബ്ലാക്ക് ഥാറിനു കൂട്ടായി വൈറ്റ് കളര്‍ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. കസ്റ്റമൈസ് ചെയ്‌തെടുത്ത മുന്‍ ഥാര്‍, 5 ഡോര്‍ പതിപ്പ് ആയിരുന്നെങ്കില്‍ പുതിയത് 3 ഡോര്‍ ആണെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. മഹീന്ദ്ര ഥാറിന്റെ സാധാരണ മോഡലില്‍ നിന്നും വ്യത്യസ്തമായി സ്റ്റെല്‍ത് ബ്ലാക്ക് നിറത്തിലുള്ളതാണ് ജോണ്‍ എബ്രഹാമിന്റെ മുന്‍ ഥാര്‍. കൂടാതെ സി പില്ലറില്‍ പേരിന്റെ ചുരുക്കെഴുത്തായ ജെഎ എന്ന ബാഡ്ജുമുണ്ട്. മെയ്ഡ് ഫോര്‍ ജോണ്‍ എബ്രഹാം എന്ന ആലേഖനവും ഈ വാഹനത്തില്‍ കാണുവാന്‍ കഴിയും. 2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്നിവയാണ് 3 ഡോറിലെ എന്‍ജിന്‍ ഓപ്ഷനുകള്‍. ടര്‍ബോ പെട്രോളിലും 2.2 ലീറ്റര്‍ ഡീസലിലും 6 സ്പീഡ് എംടി(മാനുവല്‍ ട്രാന്‍സ്മിഷന്‍), 6 സ്പീഡ് എടി(ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണുള്ളത്.
