വിമാനയാത്രാനിരക്കിൽ പരിധി നിർണയിച്ച് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ ഈടാക്കുന്ന അതിഭീമമായ നിരക്കുകൾക്കെതിരെ ഉയർന്ന വ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതിൻ്റെ ഭാഗമായി മന്ത്രാലയം എല്ലാ വിമാനക്കമ്പനികൾക്കും യാത്രാനിരക്കിന് പരിധി നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികൾക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കുന്നതുവരെ ഈ നിയന്ത്രണം നിലനിൽക്കുമെന്നും ഈ സാഹചര്യം മുതലെടുത്ത് യാത്രക്കാരെ ചൂഷണംചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം
