രാഹുൽ ഈശ്വറിന്റെ ജാമ്യം തള്ളിയ കോടതി വിധിയിൽ സുപ്രധാന നിരീക്ഷണങ്ങൾ. പരാതിക്കാരിയെ വീഡിയോയിലൂടെ ലൈംഗികമായി അതിക്ഷേപിച്ചിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും ഏതെങ്കിലും ഒരു വാക്കോ വാചകമോ എടുത്ത് മാത്രമല്ല ഇക്കാര്യം പരിഗണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. വീഡിയോയുടെ മൊത്തം സ്വഭാവം കണക്കിലെടുത്ത് പരിശോധിക്കുമ്പോൾ, പരാതിക്കാരിയെ പോസ്റ്റിലൂടെ അവഹേളിച്ചുവെന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. പ്രതിയെ ജാമ്യത്തിൽ വിട്ടാലും കുറ്റം ആവർത്തിക്കുമെന്ന വാദത്തിൽ കഴമ്പുണ്ട്. കസ്റ്റഡിയിൽ കഴിയുമ്പോഴും പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ സമാനമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അതിനാൽ ഇതൊരു സ്ഥിരം സംവിധാനമാണെന്ന് സംശയിക്കേണ്ടി […]
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കായി ഞങ്ങൾ പണം ചെലവഴിച്ചിട്ടുണ്ട്. പശ്ചാത്തല വികസനത്തിന് വേണ്ടി തന്നെയാണ് പണം ചിലവഴിച്ചത്. അത് റിസർവ്വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ്. കിഫ്ബി പ്രവർത്തിക്കുന്നതിൽ റിസർവ്വ് ബാങ്കിന് വിരുദ്ധമായി ഒരു വ്യതിയാനവും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡി നോട്ടീസിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ
ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ. ആഹാരം കഴിക്കാമെന്ന് രാഹുൽ ഈശ്വർ ജയിൽ അധികൃതരെ അറിയിച്ചു. ഇന്ന് ജാമ്യം നിഷേധിച്ചതോടെയാണ് രാഹുൽ ഈശ്വറിൻ്റെ പിന്മാറ്റം. അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരാണ്. തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരെന്നും ദേശീയപാതയുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും സണ്ണി ജോസഫ് വയനാട് നടവയലിൽ പ്രതികരിച്ചു.
പാലക്കാട് മലമ്പുഴയിൽ സർക്കാർ സ്കൂളിന് സമീപം പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്
പാലക്കാട് മലമ്പുഴയിൽ സർക്കാർ സ്കൂളിന് സമീപം പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്‌കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്. പിന്നാലെ വനം, ആർ ആർ ടി സംഘങ്ങളുടെ മുഴുവൻ സമയ നിരീക്ഷണവും ക്യാമറയും സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് ഉന്നതതല യോഗം ചേർന്ന് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്. മലമ്പുഴയിലേക്ക് രാത്രിയാത്ര നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങി സ്പേസ് എക്സ്
ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗതാഗത, ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ സ്പേസ് എക്സ് ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. ഈ ഓഹരി വില്‍പ്പന സ്പേസ് എക്സിനെ 750 ബില്യണ്‍ ഡോളറിനും 800 ബില്യണ്‍ ഡോളറിനും ഇടയില്‍ വിപണി മൂല്യമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാക്കി മാറ്റും. ഇത് 500 ബില്യണ്‍ ഡോളര്‍ മൂല്യം നേടി റെക്കോര്‍ഡ് സ്ഥാപിച്ച ഓപ്പണ്‍ എഐയെ മറികടക്കും. ഓഹരിയൊന്നിന് 400 ഡോളറില്‍ കൂടുതലാണ് നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വില. ഈ നീക്കം ജീവനക്കാര്‍ക്കും ആദ്യകാല […]
‘മിണ്ടിയും പറഞ്ഞും’ ചിത്രം ഡിസംബര്‍ 25ന്
ഉണ്ണി മുകുന്ദനെയും അപര്‍ണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ‘ലൂക്ക’ ‘മാരിവില്ലിന്‍ ഗോപുരം’ യ്ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് സൂരജ് എസ്. കുറുപ്പാണ്. മധു അമ്പാട്ട് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കിരണ്‍ ദാസ് […]
‘പൊങ്കാല’ ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍
ശ്രീനാഥ് ഭാസി നായകനായി എത്തിയ ‘പൊങ്കാല’ ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ഏറ്റവും പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ‘പൊങ്കാല’ സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ചിത്രത്തില്‍ യാമി സോനാ, ബാബുരാജ്, […]
എല്ലാ വകഭേദങ്ങളിലും കിഴിവുമായി ടിയാഗോ ഇവി
ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് ഫോര്‍ വീലര്‍ നിരയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ് ടിയാഗോ ഇവി. വര്‍ഷാവസാന കിഴിവ് കാരണം ഈ മാസം, ഈ ഇലക്ട്രിക് കാര്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ടിയാഗോ ഇവി എംആര്‍, എല്‍ആര്‍ വകഭേദങ്ങള്‍ 1.65 ലക്ഷം രൂപ വരെ മൊത്തം കിഴിവോടെ വാങ്ങാം. ഇതില്‍ ഗ്രീന്‍ ബോണസ്, എക്‌സ്‌ചേഞ്ച് ഓഫര്‍, ലോയല്‍റ്റി സ്‌കീം എന്നിവ ഉള്‍പ്പെടുന്നു. ബ്രാന്‍ഡ് ‘ഗ്രീന്‍ ബോണസ്’ എന്നാണ് ക്യാഷ് ഡിസ്‌കൗണ്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ടാറ്റ ടിയാഗോ ഇവിയുടെ നാല് […]
ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്
ഇസ്താംബുളില്‍ ജീവിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സമുദായം അറിയപ്പെടുന്നത് റം എന്ന വിളിപ്പേരിലാണ്. ഇതിലെ ഒരു പ്രമുഖ അംഗമായ ഫെനീസ് പാലിയോ ഗോസ് എന്ന എഴുപത്തിയാറുകാരന്‍ ജീവിതം ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്നു കരുതുന്നു. അമേരിക്കയില്‍നിന്നുമെത്തുന്ന ഡാ എന്ന സുന്ദരിയായ ചെറുപ്പക്കാരി, ഫെനീസിന്റെ മനസ്സില്‍ പഴയ പ്രണയകാലത്തെ ഓര്‍മ്മകളുണര്‍ത്തുന്നു. വംശഹത്യ തകര്‍ത്ത തീക്ഷ്ണാനുരാഗത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടപ്പെടുമ്പോഴും സ്വകാമനകളെ സാക്ഷാത്കരിക്കാനുള്ള ഫെനീസിന്റെ തത്രപ്പാടുകളുടെ വിവരണം കൗതുകകരമാണ്. ഡബ്ലിന്‍ ലിറ്റററി അവാര്‍ഡിനും റണ്‍സിമാന്‍ അവാര്‍ഡിനും ലിസ്റ്റ് ചെയ്യപ്പെട്ട കൃതി. ‘ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്’. പരിഭാഷ […]
