കൊളസ്‌ട്രോള്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമം ഇല്ലാത്തതുമൊക്കെ ശരീരത്തില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. മാത്രമല്ല, കൊഴുപ്പുള്ള ഭക്ഷണം, പുകവലി, മദ്യപാനം തുടങ്ങിയവ കൊളസ്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കാം. എന്നാല്‍ വളരെ ചെറിയ മാറ്റങ്ങളിലൂടെ കൊളസ്‌ട്രോള്‍ നില ആരോഗ്യകരമായി നിയന്ത്രിക്കാന്‍ സാധിക്കാം. ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് രക്തക്കുഴലുകളില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്. ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്. എണ്ണമയമുള്ള ഭക്ഷണം കൊളസ്ട്രോള്‍ കൂടുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നാണ് ട്രൈഗ്ലിസറൈഡ് രൂപം കൊള്ളുന്നത്. കൊളസ്‌ട്രോള്‍ ഉയരുന്നതിനുള്ള പ്രധാന കാരണവും ഇതാണ്. ട്രൈഗ്ലിസറൈഡ് കണികകള്‍ സിരകളില്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ ചൂടുവെള്ളം സഹായിക്കും.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചൂടുവെള്ളം കുടിക്കാം
