Posted inവിനോദം

‘അടി നാശം വെള്ളപ്പൊക്കം’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ

സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി നിര്‍മ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എ ജെ വര്‍ഗീസ് ഒരുക്കുന്ന ചിത്രമാണ് ‘അടി നാശം വെള്ളപ്പൊക്കം’. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൂകമ്പം എന്ന ഗാനമൊരുക്കിയിരിക്കുന്ന ഇലക്ട്രടോണിക് കിളിയാണ്. മുത്തു വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ഇലക്ട്രോണിക് കിളിയും, വിഷ്ണു ദാസും ചേര്‍ന്നാണ്. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ മൂന്നു നാലു […]

Posted inവിനോദം

‘മിണ്ടിയും പറഞ്ഞും’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിലെ ‘മണല് പാറുന്നൊരീ’ ലിറികല്‍ വീഡിയോ പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികള്‍ക്ക്, സൂരജ് എസ്. കുറുപ്പാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘മിണ്ടിയും പറഞ്ഞും’ ഡിസംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും. ലൂക്ക, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണിത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലീം അഹമ്മദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സനല്‍- ലീന ദമ്പതികളുടെ വിവാഹത്തിനു […]

Posted inഓട്ടോമോട്ടീവ്

സ്വാര്‍ട്ട്പിലന്‍ 401 നെ തിരിച്ചുവിളിച്ച് ഹസ്ഖ്‌വര്‍ണ

ഹസ്ഖ്‌വര്‍ണയുടെ സ്ട്രീറ്റ് ബൈക്കായ സ്വാര്‍ട്ട്പിലന്‍ 401 നെ തിരിച്ചുവിളിച്ചു. കുറഞ്ഞ ആര്‍പിഎം എഞ്ചിന്‍ സ്റ്റാളിംഗ് പ്രശ്നം കാരണം 2024 നും 2026 നും ഇടയില്‍ നിര്‍മ്മിച്ച മോഡലുകള്‍ക്കായി കമ്പനി ആഗോളതലത്തില്‍ സുരക്ഷാ തിരിച്ചുവിളിക്കല്‍ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യും. ഈ അപ്ഡേറ്റ് സൗജന്യമായിരിക്കുമെന്നും ഔദ്യോഗിക ഹസ്ഖ്‌വര്‍ണ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ലഭ്യമാകൂ എന്നും കമ്പനി പറയുന്നു. ഹസ്ഖ്‌വര്‍ണ മൊബിലിറ്റിയുടെ ആന്തരിക ഗുണനിലവാര പരിശോധനയില്‍ ആണ് ചില പ്രത്യേക സാഹചര്യങ്ങളില്‍, ബൈക്കിന്റെ എഞ്ചിന്‍ […]

Posted inപുസ്തകങ്ങൾ

ലാവെണ്ടര്‍ നഷ്ടബോധങ്ങളുടെ ഗന്ധം

2024ല്‍ എഴുതിയ ‘ഓഫ് ലോസ് ആന്‍ഡ് ലാവെണ്ടര്‍’ എന്ന നോവലില്‍ ഇറാഖി എഴുത്തുകാരനായ സിനാന്‍ അന്‍തൂണ്‍ ഗള്‍ഫ് യുദ്ധത്തിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ രണ്ട് ഇറാഖി പൗരന്മാരുടെ കഥ പറയുകയാണ്. ഇറാഖില്‍ ഡോക്ടറായിരുന്ന സാമി ജീവിതത്തിന്റെ അവസാനനാളുകള്‍ ഒരു വൃദ്ധസദനത്തില്‍ ചെറുപ്പക്കാരിയായ കാര്‍മെന്‍ എന്ന നേഴ്സിനോടൊപ്പം ഇറാഖിലെ സന്തോഷകരമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. ഇറാഖി സേനയില്‍നിന്നും ഒളിച്ചോടിയതിന്റെ പേരില്‍ ഒരു ചെവി മുറിക്കപ്പെട്ട ഉമറാകട്ടെ ന്യൂയോര്‍ക്കില്‍ ഒരഭയാര്‍ത്ഥിയായി എത്തിച്ചേര്‍ന്ന് രാജ്യദ്രോഹി എന്ന തന്റെ പ്രതിച്ഛായ മാറ്റാനുള്ള പരിശ്രമത്തിലാണ്. ലാവെണ്ടര്‍ […]

Posted inആരോഗ്യം

തലച്ചോറും ആമാശയവും തമ്മില്‍ ആശയവിനിമയമുണ്ട്!

ടെന്‍ഷനും പേടിയുമൊക്കെ ഉണ്ടാകുമ്പോള്‍ വയറിന് പ്രശ്‌നമുണ്ടാകുന്നതായി ശ്രദ്ധിച്ചിട്ടില്ലേ? അത് വെറും യാദൃച്ഛികമല്ല. തലച്ചോറും ആമാശയവും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്താറുണ്ടത്രേ. അതിനായി പ്രത്യേകം നാഡിവ്യവസ്ഥ തന്നെ ഉണ്ട്. ഉത്കണ്ഠ, സമ്മര്‍ദം അല്ലെങ്കില്‍ ദുഃഖം എന്നിവ വയറു വീര്‍ക്കല്‍, അസിഡിറ്റി, കുടല്‍ അസ്വസ്ഥതകള്‍, അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി അല്ലെങ്കില്‍ വിശപ്പിലെ മാറ്റങ്ങള്‍ പോലുള്ളവയ്ക്ക് കാരണമാകും. ശരീരത്തിലെ സെറോടോണിന്റെ 90 ശതമാനവും കുടലിലാണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് ഉറക്കം, മാനസികാവസ്ഥ, ശ്രദ്ധ എന്നിവയെ ബാധിക്കുന്നതാണ്. വികാരങ്ങള്‍ നിങ്ങളുടെ മനസ്സിനെ മാത്രമല്ല ബാധിക്കുന്നത് […]

Posted inലേറ്റസ്റ്റ്

കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു

കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. 50.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും ഏകദേശം 69 ലക്ഷം പെൻഷൻകാരും കമ്മീഷന്‍റെ പരിധിയിൽ വരും. എന്നാൽ, കമ്മീഷൻ നടപ്പാക്കുന്ന തീയതിയും അതിനുവേണ്ട ഫണ്ടിംഗ് എങ്ങനെ കണ്ടെത്തുമെന്നുമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കമ്പലത്ത് സംഘർഷം

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കമ്പലത്ത് സംഘർഷം. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ. ട്വന്‍റി ട്വന്‍റി ചീഫ് കോര്‍‌ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി ഇവര്‍ എത്തിയത്. ട്വന്‍റി-ട്വന്‍റിക്കെതിരെ എൽഡിഎഫ്-യുഡിഎഫ് സഖ്യമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന് പോലും മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സാബു എം ജേക്കബ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് വളരെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരില്‍ സംഘർഷം

സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരില്‍ സംഘർഷം. ബൂത്ത് ഒന്നില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. റീ പോളിംഗ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയില്‍ നിന്നും ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും ചേര്‍ത്തെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെ തന്നെ വഞ്ചിയൂരില്‍ നിന്ന് വന്നിരുന്നു. കോണ്‍ഗ്രസും ബിജെപിയുമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 9, ചൊവ്വാഴ്ച

  ◾https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളിലും കനത്ത പോളിങ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിങ് ശതമാനം 50 ശതമാനം കഴിഞ്ഞുവെന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ◾https://dailynewslive.in/ യുഡിഎഫിന് ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. […]

Posted inഓട്ടോമോട്ടീവ്

പുതിയ മോട്ടോര്‍സൈക്കിളുമായി ഹാര്‍ലി- ഡേവിഡ്സണ്‍

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി- ഡേവിഡ്സണ്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ്440 ടി എന്ന പേരില്‍ പുറത്തിറക്കിയ പുതിയ മോട്ടോര്‍സൈക്കിളിന് 2.79 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. മോട്ടോര്‍സൈക്കിള്‍ ഒറ്റ വേരിയന്റില്‍ ലഭ്യമാണ്. പേള്‍ ബ്ലൂ, പേള്‍ റെഡ്, പേള്‍ വൈറ്റ്, വിവിഡ് ബ്ലാക്ക് എന്നി നാല് നിറങ്ങളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. കൂടുതല്‍ വിഷ്വല്‍ അപ്പീല്‍ നല്‍കുന്നതാണ് പുതിയ മോഡല്‍. സബ്-ഫ്രെയിം, ടെയില്‍ സെക്ഷന്‍ എന്നിവ പുനര്‍രൂപകല്‍പ്പന ചെയ്ത് എക്‌സ്440 ടി പഴയ […]