സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരില്‍ സംഘർഷം. ബൂത്ത് ഒന്നില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. റീ പോളിംഗ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയില്‍ നിന്നും ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും ചേര്‍ത്തെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെ തന്നെ വഞ്ചിയൂരില്‍ നിന്ന് വന്നിരുന്നു. കോണ്‍ഗ്രസും ബിജെപിയുമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരില്‍ സംഘർഷം
