സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി നിര്‍മ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എ ജെ വര്‍ഗീസ് ഒരുക്കുന്ന ചിത്രമാണ് ‘അടി നാശം വെള്ളപ്പൊക്കം’. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൂകമ്പം എന്ന ഗാനമൊരുക്കിയിരിക്കുന്ന ഇലക്ട്രടോണിക് കിളിയാണ്. മുത്തു വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ഇലക്ട്രോണിക് കിളിയും, വിഷ്ണു ദാസും ചേര്‍ന്നാണ്. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ മൂന്നു നാലു വിദ്യാര്‍ത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു മുഴുനീള കോമഡി ചിത്രമാണ്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേം കുമാര്‍ തന്റെ കോമഡി പ്രകടനവുമാ
‘അടി നാശം വെള്ളപ്പൊക്കം’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ
