തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിലും കനത്ത പോളിങ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിങ് ശതമാനം 50 ശതമാനത്തോട് അടുത്തുവെന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് വോട്ട് ചെയ്തശേഷം വിഡി സതീശൻ പ്രതികരിച്ചു. ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ്.അയ്യപ്പന്റെ സ്വർണം […]
സൗത്ത് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ട്രംപ് ഗ്രൂപ്പ്
സൗത്ത് ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപയോളം നിക്ഷേപം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ട്രംപ് ഗ്രൂപ്പ്. അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ തെലങ്കാനയിലാണ് നിക്ഷേപം നടത്തുക. സാധ്യമായാല്‍ യു.എസിന് പുറത്ത് ട്രംപ് ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാകും ഇതെന്ന് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാനയില്‍ സ്ഥാപിക്കാനിരിക്കുന്ന ഭാരത് ഫ്യൂച്ചര്‍ സിറ്റിയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തുമാകും ട്രംപ് ഗ്രൂപ്പിന്റെ നിക്ഷേപം. അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം കോടി നിക്ഷേപം നടത്തുമെന്ന് ട്രംപ് മീഡിയ […]
ഗ്രൂപ്പുകളില്‍ നിന്ന് അംഗങ്ങള്‍ അറിയാതെ എക്സിറ്റ് ആകാം
വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് മറ്റംഗങ്ങള്‍ അറിയാതെ എക്സിറ്റ് ആകാന്‍ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. നേരത്തെ ഏതെങ്കിലും അംഗങ്ങള്‍ ഗ്രൂപ്പ് വിട്ടാല്‍ എല്ലാവര്ക്കും ഇതുസംബന്ധിച്ച അറിയിപ്പ് കാണാമായിരുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മറ്റുള്ളവര്‍ അറിയാതെ തന്നെ ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും. ഇതിനായി ആദ്യം നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. ഗ്രൂപ്പ് ചാറ്റ് തുറക്കുക,നിങ്ങള്‍ക്ക് ഏത് ഗ്രൂപ്പില്‍ നിന്നാണോ എക്സിറ്റ് ആകേണ്ടത് ആ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. ഗ്രൂപ്പ് സെറ്റിങ്സ് തുറക്കുക, ഗ്രൂപ്പിന്റെ പേരിന് മുകളില്‍ ടാപ്പ് […]
‘പീറ്റര്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം
സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘പീറ്റര്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘തായേ തായേ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ‘കഥ തുടരും’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുല്‍ ഗോപകുമാറും ഇതിന് വരികള്‍ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധര്‍ സംഗീതം നല്കിയ ഈ ഗാനം തെലുങ്കില്‍ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി […]
‘കളങ്കാവലി’ലെ പുതിയ ഗാനം റിലീസ് ചെയ്തു
തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ‘കളങ്കാവലി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘എന്‍ വൈഗയ്’ എന്ന് തുടങ്ങുന്ന തമിഴ് ഗാനം ആലപിച്ചിരിക്കുന്നത് സ്റ്റാര്‍ സിംഗര്‍ താരം ശ്രീരാഗും സിന്ധു ഡെല്‍സണും ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് മുജീബ് മജീദ് ആണ്. വിന്റേജ് തമിഴ് സോംഗ് ടച്ചിലിറങ്ങിയ ഗാനത്തിന് പ്രശംസ ഏറെയാണ്. ചിത്രത്തിന്റെ കഥയുമായും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രവുമായും ഏറെ ബന്ധപെട്ടു കിടക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ഈ ഗാനം സഞ്ചരിക്കുന്നത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ […]
പ്രാര്‍ത്ഥിക്കുവാന്‍ പോലും ആരുമില്ലാത്തവര്‍
ജീവിതത്തേയും മരണത്തേയും കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഈ രചന ഖാലിദ് ഖലീഫയുടെ ആറാമത്തെ നോവലാണ്. സിറിയയിലെ അലെപ്പോ എന്ന പട്ടണത്തിലാണ് കഥ നടക്കുന്നത്. പട്ടണത്തിന് പുറത്ത് ഒരു രാത്രി ആസ്വദിക്കാനായി പോയ ധനാഢ്യനായ ഹന്നയും സുഹൃത്തും തിരിച്ചുവരുമ്പോള്‍ കാണുന്നത്, ആകസ്മികമായി സംഭവിച്ച വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ തന്റെ ഗ്രാമമാണ്. സ്വന്തം കുടുംബവും സുഹൃത്തുക്കളും വീടും ജോലിസ്ഥലങ്ങളും നാമാവശേഷമാക്കപ്പെട്ടിരുന്നു. ഈ അപകടത്തിനു മുമ്പും പിമ്പും ഉണ്ടായിരുന്ന സുഹൃദ്ബന്ധങ്ങളുടെ, സ്നേഹകാമനകളുടെ, വ്യാപാരബന്ധങ്ങളുടെ അടിവേരുകള്‍ തേടിയുള്ള യാത്രയിലൂടെ ഉരുത്തിരിയുന്ന നോവല്‍, മതങ്ങള്‍ക്കതീതമായ അലെപ്പോ […]
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളമാകാം
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുന്നതാണ് നമ്മുടെ ശീലം. എന്നാല്‍ അതിന് പകരം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചു ശീലിക്കൂ. ശരീരത്തിന് പല ആരോഗ്യനേട്ടങ്ങളും ഉണ്ടാകുമെന്ന് ഡോ. ജോണ്‍ വലന്റൈന്‍ പറയുന്നു. ദഹനം മുതല്‍ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വരെ ഈ ശീലം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ഡിട്ടോക്സിഫിക്കേഷന് സഹായിക്കും. അതായത്, ചൂടുവെള്ളം കുടിക്കുമ്പോള്‍ അത് സിസ്റ്റത്തെ ഉണര്‍ത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. […]
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്ഥാവനക്കെതിരെ വിമർശനം ശക്തമാവുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്ഥാവന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണെന്ന് മന്ത്രി വീണാ ജോർജ് . അവൾക്കൊപ്പം തുടർന്നും ഉണ്ടാകും, അടൂർ പ്രകാശിന്റെ പ്രസ്ഥാനത്തിൻ്റെ സ്ത്രീവിരുദ്ധതയാണ് കണ്ടത്, കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വാക്കുകളിലൂടെ വ്യക്തമാകുന്നത്, നടി അനുഭവിച്ച പീഡനവും അവർ എടുത്ത നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.അതസമയം ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടായിരിക്കുമെന്ന് ശിവൻകുട്ടിയും വിമർശിച്ചു. അത് […]
ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവെച്ചത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി
തെരഞ്ഞെടുപ്പ് ദിവസം ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി വി ശിവൻകുട്ടി. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ആർ ശ്രീലേഖ പങ്കുവച്ചത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റർ പാങ്കുവച്ചത്. പ്രീ പോൾ സർവേ ഫലം […]
നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്
നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ […]
