ജീവിതത്തേയും മരണത്തേയും കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഈ രചന ഖാലിദ് ഖലീഫയുടെ ആറാമത്തെ നോവലാണ്. സിറിയയിലെ അലെപ്പോ എന്ന പട്ടണത്തിലാണ് കഥ നടക്കുന്നത്. പട്ടണത്തിന് പുറത്ത് ഒരു രാത്രി ആസ്വദിക്കാനായി പോയ ധനാഢ്യനായ ഹന്നയും സുഹൃത്തും തിരിച്ചുവരുമ്പോള്‍ കാണുന്നത്, ആകസ്മികമായി സംഭവിച്ച വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ തന്റെ ഗ്രാമമാണ്. സ്വന്തം കുടുംബവും സുഹൃത്തുക്കളും വീടും ജോലിസ്ഥലങ്ങളും നാമാവശേഷമാക്കപ്പെട്ടിരുന്നു. ഈ അപകടത്തിനു മുമ്പും പിമ്പും ഉണ്ടായിരുന്ന സുഹൃദ്ബന്ധങ്ങളുടെ, സ്‌നേഹകാമനകളുടെ, വ്യാപാരബന്ധങ്ങളുടെ അടിവേരുകള്‍ തേടിയുള്ള യാത്രയിലൂടെ ഉരുത്തിരിയുന്ന നോവല്‍, മതങ്ങള്‍ക്കതീതമായ അലെപ്പോ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ക്കിടയിലൂടെ പുരോഗമിക്കുന്നു. ‘പ്രാര്‍ത്ഥിക്കുവാന്‍ പോലും ആരുമില്ലാത്തവര്‍’. ഖാലിദ് ഖലീഫ. ഗ്രീന്‍ ബുക്‌സ്. വില 712 രൂപ.
പ്രാര്‍ത്ഥിക്കുവാന്‍ പോലും ആരുമില്ലാത്തവര്‍
