രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുന്നതാണ് നമ്മുടെ ശീലം. എന്നാല്‍ അതിന് പകരം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചു ശീലിക്കൂ. ശരീരത്തിന് പല ആരോഗ്യനേട്ടങ്ങളും ഉണ്ടാകുമെന്ന് ഡോ. ജോണ്‍ വലന്റൈന്‍ പറയുന്നു. ദഹനം മുതല്‍ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വരെ ഈ ശീലം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ഡിട്ടോക്‌സിഫിക്കേഷന് സഹായിക്കും. അതായത്, ചൂടുവെള്ളം കുടിക്കുമ്പോള്‍ അത് സിസ്റ്റത്തെ ഉണര്‍ത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ചെറുചൂടുവെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കാന്‍ സഹായിക്കും. മാത്രമല്ല, ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും പിന്തുണയ്ക്കും. വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് ഒരാഴ്ചയോളം തുടര്‍ന്നാല്‍ രക്തചംക്രമണം മെച്ചപ്പെടും. ഇതോടെ, രക്തക്കുഴലുകള്‍ വികസിക്കുന്നതിനും മെറ്റബോളിക് മാലിന്യം ഫലപ്രദമായി പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും. ഇത് ഊര്‍ജ്ജസ്വലതയും മെച്ചപ്പെട്ട ദഹനവ്യവസ്ഥയും ലഭിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ചൂടുവെള്ളം ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വീക്കം ഇല്ലാതാക്കുന്നതിലും ഈ ശീലം പങ്കുവഹിക്കും.
