സൗത്ത് ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപയോളം നിക്ഷേപം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ട്രംപ് ഗ്രൂപ്പ്. അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ തെലങ്കാനയിലാണ് നിക്ഷേപം നടത്തുക. സാധ്യമായാല്‍ യു.എസിന് പുറത്ത് ട്രംപ് ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാകും ഇതെന്ന് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാനയില്‍ സ്ഥാപിക്കാനിരിക്കുന്ന ഭാരത് ഫ്യൂച്ചര്‍ സിറ്റിയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തുമാകും ട്രംപ് ഗ്രൂപ്പിന്റെ നിക്ഷേപം. അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം കോടി നിക്ഷേപം നടത്തുമെന്ന് ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ് ഡയറക്ടര്‍ എറിക് സ്വിഡര്‍ പറഞ്ഞു. രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ രൂപം നല്‍കിയ അത്യാധുനിക സൗകര്യങ്ങളുള്ള അര്‍ബന്‍ സെന്ററാണ് ഭാരത് ഫ്യൂച്ചര്‍. ചലച്ചിത്ര താരം അജയ് ദേവഗണിന്റെ ഫിലിം സിറ്റി ഇവിടെ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ റിലയന്‍സ് ഫൗണ്ടേഷന്‍ വന്താരയുടെ മാതൃകയില്‍ മൃഗസംരക്ഷണ കേന്ദ്രവും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ 3,000 കോടിയോളം രൂപയുടെ വമ്പന്‍ പദ്ധതികളാണ് ഇവിടെ വരുന്നത്.
സൗത്ത് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ട്രംപ് ഗ്രൂപ്പ്
