വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് മറ്റംഗങ്ങള്‍ അറിയാതെ എക്സിറ്റ് ആകാന്‍ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. നേരത്തെ ഏതെങ്കിലും അംഗങ്ങള്‍ ഗ്രൂപ്പ് വിട്ടാല്‍ എല്ലാവര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് കാണാമായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മറ്റുള്ളവര്‍ അറിയാതെ തന്നെ ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും. ഇതിനായി ആദ്യം നിങ്ങളുടെ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക. ഗ്രൂപ്പ് ചാറ്റ് തുറക്കുക,നിങ്ങള്‍ക്ക് ഏത് ഗ്രൂപ്പില്‍ നിന്നാണോ എക്സിറ്റ് ആകേണ്ടത് ആ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. ഗ്രൂപ്പ് സെറ്റിങ്സ് തുറക്കുക, ഗ്രൂപ്പിന്റെ പേരിന് മുകളില്‍ ടാപ്പ് ചെയ്യുക, ഗ്രൂപ്പ് ഇന്‍ഫോ സെറ്റിങ്സ് തുറക്കുക,. ലീവ് ഗ്രൂപ്പ് സെല്ക്ട് ചെയ്യുക. സൈലന്റ് എക്സിറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അഡ്മിന്‍മാര്‍ക്ക് മാത്രമേ നിങ്ങള്‍ എക്സിറ്റ് ആയ വിവരം അറിയാന്‍ കഴിയൂ. നിങ്ങളുടെ വാട്ട്‌സ്ആപ്പ് പതിപ്പ് ഇതുവരെ ഈ ഓപ്ഷന്‍ കാണിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ആപ്പ് അപ്‌ഡേറ്റ് ചെയ്യുക.
