Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ ‘വിലയ്ക്കു വാങ്ങാം’ എന്ന പുസ്തകം മൂന്നാം തവണ വായിക്കുകയാണെന്ന് ഫേയ്സ്ബുക്കിൽ കുറിച്ച ശ്രീകുമാരൻ തമ്പി ഈ ഭൂമിയിൽ എന്തിനെയും വിലയ്ക്കു വാങ്ങാമെന്നും സത്യം, നീതി, നന്മ തുടങ്ങിയ മൂല്യങ്ങളെല്ലാം മഹദ്‌വചനങ്ങളിൽ ഉറങ്ങുകയാണെന്നും കുറിപ്പിൽ പറയുന്നു.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നിരാശ ഉണ്ടെന്നും എന്നാൽ അദ്‌ഭുതം ഇല്ലെന്നും ദീദി ദാമോദരൻ. അതിജീവിക്കാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കാനാണു ശ്രമം നടന്നത്. വലിയ നിരാശയാണ് തോന്നുന്നതെന്നും ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്. ജയിലിൽ കാണാൻ പോയത് അവർ തന്നെയാണ്. ദിലീപിനെ അവർ പുറത്തു നിർത്തിയതായി തോന്നിയിട്ടില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു.   നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ അതിജീവിത […]

Posted inബിസിനസ്സ്

കൊച്ചി കപ്പല്‍ശാലയ്ക്ക് 500 കോടി മൂല്യമുള്ള കരാര്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയ്ക്ക് യൂറോപ്യന്‍ കമ്പനിയായ സ്വിറ്റ്‌സറില്‍ നിന്ന് സുപ്രധാനമായ ഓര്‍ഡര്‍ ലഭിച്ചു. അത്യാധുനികമായ ഇലക്ട്രിക് ട്രാന്‍സ്വേഴ്സ് ടഗ്ഗുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ളതാണ് കരാര്‍. 70 ടണ്‍ ബൊല്ലാര്‍ഡ് പുള്ളുള്ള, 26 മീറ്റര്‍ നീളമുള്ള, നാല് പൂര്‍ണ്ണ ഇലക്ട്രിക് ട്രാന്‍സ്വേഴ്സ് ടഗ്ഗുകളാണ് നിര്‍മ്മിക്കുക. കൂടാതെ, നാല് അധിക കപ്പലുകള്‍ കൂടി നിര്‍മ്മിക്കാനുള്ള കരാറും ഇതില്‍ ഉള്‍പ്പെടുന്നു. കപ്പല്‍ശാലയുടെ ഓര്‍ഡര്‍ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ‘സിഗ്നിഫിക്കന്റ്’ വിഭാഗത്തില്‍ പെടുന്നതാണ് കരാര്‍. ഏകദേശം 250-500 കോടി രൂപ മൂല്യമുള്ള […]

Posted inവിനോദം

‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ട്രെയിലര്‍

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ഡിസംബര്‍ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിന്‍പുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ലാല്‍,ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്നു. മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി […]

Posted inവിനോദം

‘ചത്ത പച്ച’യിലെ റോഷന്‍ മാത്യുവിന്റെ കാരക്ടര്‍ പോസ്റ്റര്‍

റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ പാന്‍-ഇന്ത്യന്‍ ചിത്രം ‘ചത്ത പച്ച’യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ ഉയരങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോഷന്‍ മാത്യുവിന്റെ ‘വെട്രി’ യുടെ കാരക്ടര്‍ പോസ്റ്റര്‍ ടീം പുറത്തുവിട്ടു. സിനിമയില്‍ നടന്റെ ശ്രദ്ധേയമായ പത്ത് വര്‍ഷത്തെ കരിയറിനോടുള്ള ആദരസൂചകമായാണ് ഈ പോസ്റ്റര്‍ റിലീസ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷിഹാന്‍ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണന്‍, ഷൗക്കത്ത് അലി എന്നിവര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന ‘ചത്ത പച്ച’ നവാഗത സംവിധായകന്‍ അദ്വൈത് നായരാണ് ഒരുക്കുന്നത്. കേരളത്തിലെ സ്ട്രീറ്റ് കള്‍ച്ചറും […]

Posted inഓട്ടോമോട്ടീവ്

പുതിയ സിയറ വേരിയന്റുകളുടെ വില വെളിപ്പെടുത്തി

ടാറ്റ മോട്ടോഴ്സ് പുതിയ സിയറ എസ്യുവിയുടെ വേരിയന്റുകളുടെയും വില വെളിപ്പെടുത്തി. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍+, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+ എന്നീ ഉയര്‍ന്ന വകഭേദങ്ങള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമായ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്+ ട്രിമിന്റെ പെട്രോള്‍ വേരിയന്റിന് 11.49 ലക്ഷവും ഡീസല്‍ വേരിയന്റിന് 12.99 ലക്ഷവുമാണ് വില. പ്യുവര്‍ ട്രിമ്മില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഉണ്ട്. 12.99 ലക്ഷം മുതല്‍ 15.99 ലക്ഷം വരെയാണ് എക്‌സ്-ഷോറൂം […]

Posted inആരോഗ്യം

ബ്രെഡ് ഓംലെറ്റ് ഒരു ഹെല്‍ത്തി ബ്രെക്ക്ഫാസ്റ്റ്

ബ്രെഡ് ഓംലെറ്റ് ഒരു ഹെല്‍ത്തി ബ്രെക്ക്ഫാസ്റ്റ് ആണ്. എന്നാല്‍ അതിലെ ചേരുവകളുടെ അടിസ്ഥാനത്തിലാണ് അവയുടെ പോഷകമൂല്യം അളക്കേണ്ടതെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ചേരുവകളും അളവും ബാലന്‍സ്ഡ് ആണെങ്കില്‍, എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിന് ബ്രെഡ് ഓംലെറ്റ് കഴിക്കുന്നത് ശരീരത്തിന് തികച്ചും ആരോഗ്യകരമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ഓംലറ്റ്. ആരോഗ്യകരമായ കൊഴുപ്പുകളും അവശ്യ അമിനോ ആസിഡുകളും വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി എന്നിവയും ഇതിലുണ്ട്. ബ്രെഡില്‍ ഊര്‍ജ്ജിത്തിനായുള്ള കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ മാക്രോന്യൂട്രിയന്റുകള്‍, പ്രോട്ടീന്‍, കാര്‍ബ്‌സ്, […]

Posted inപുസ്തകങ്ങൾ

വിഹ്വലതകളുടെ വിഹാരഭൂവില്‍

കഥകള്‍ അവസാനമില്ലാതെ തുടരുന്നു. പുതിയ രംഗങ്ങളില്‍, പുതിയ വേദികളില്‍. പുതിയ വഴിവിളക്കുകളും നിഴലുകളും മാറി മാറി വരുന്നു. പോയ തലമുറയിലെ സാന്നിദ്ധ്യവും അനുഭവങ്ങളും വര്‍ത്തമാനകാലത്തിലെ വിഹ്വലതക ളുമാണിതിലെ കഥകളുടെ നേര്‍ത്ത തന്തു. വായിക്കുന്നവരെ സ്വയം നവീകരിക്കുന്നു എന്നതുതന്നെയാണ് ഈ കഥകളുടെ പൊതുസ്വഭാവം. നന്മയ്ക്കായി മാത്രം കഥാകാരന്‍ സഹൃദയരുടെ മുന്നില്‍ വെയ്ക്കുന്ന കഥാസമാഹാരം. ‘വിഹ്വലതകളുടെ വിഹാരഭൂവില്‍’. കെ.ആര്‍ ഇന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.  

Posted inലേറ്റസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം നേതാവ് പി പി ദിവ്യ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം നേതാവ് പി പി ദിവ്യ. ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു. ഭയം തോന്നുന്നില്ലേ എന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു. ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. സാധാരണ ജീവിതത്തിലേക്ക് അവൾ കടന്നുവന്നത് മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്. നിയമപോരാട്ടം അവസാനിപ്പിക്കരുത്. സത്യം വിജയിക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും പി പി ദിവ്യ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നിരാശ ഉണ്ടെന്നും എന്നാൽ അദ്‌ഭുതം ഇല്ലെന്നും ദീദി ദാമോദരൻ

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നിരാശ ഉണ്ടെന്നും എന്നാൽ അദ്‌ഭുതം ഇല്ലെന്നും ദീദി ദാമോദരൻ. അതിജീവിക്കാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കാനാണു ശ്രമം നടന്നത്. വലിയ നിരാശയാണ് തോന്നുന്നതെന്നും ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്. ജയിലിൽ കാണാൻ പോയത് അവർ തന്നെയാണ്. ദിലീപിനെ അവർ പുറത്തു നിർത്തിയതായി തോന്നിയിട്ടില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു.