കഥകള്‍ അവസാനമില്ലാതെ തുടരുന്നു. പുതിയ രംഗങ്ങളില്‍, പുതിയ വേദികളില്‍. പുതിയ വഴിവിളക്കുകളും നിഴലുകളും മാറി മാറി വരുന്നു. പോയ തലമുറയിലെ സാന്നിദ്ധ്യവും അനുഭവങ്ങളും വര്‍ത്തമാനകാലത്തിലെ വിഹ്വലതക ളുമാണിതിലെ കഥകളുടെ നേര്‍ത്ത തന്തു. വായിക്കുന്നവരെ സ്വയം നവീകരിക്കുന്നു എന്നതുതന്നെയാണ് ഈ കഥകളുടെ പൊതുസ്വഭാവം. നന്മയ്ക്കായി മാത്രം കഥാകാരന് സഹൃദയരുടെ മുന്നില്‍ വെയ്ക്കുന്ന കഥാസമാഹാരം. ‘വിഹ്വലതകളുടെ വിഹാരഭൂവില്‍’. കെ.ആര് ഇന്ദ്രന്. ഗ്രീന്‍ ബുക്സ്. വില 142 രൂപ.
