ലോക്സഭയിൽ ഇന്ന് വന്ദേമാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചർച്ച നടന്നു. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചു. വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു. പക്ഷേ നെഹ്‌റുവിൻ്റെ സമീപനം മറ്റൊന്നായിരുന്നു.വന്ദേമാതരത്തെ രാഷ്ട്രീയമായി എതിർക്കുകയെന്നത് ജിന്നയുടെ ലീഗിൻ്റെ അജണ്ടയായിരുന്നു. നെഹ്‌റു ആ സമർദ്ദത്തിൽ വീണു.കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു. കോൺഗ്രസ് ഇപ്പോഴും വന്ദേമാതരത്തെ വെറുക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് കെ സി വേണുഗോപാല്‍ തിരിച്ചടിച്ചു. വന്ദേമാതരത്തോടുള്ള മോദിയുടെ സ്‌നേഹം ഇപ്പോഴെങ്ങനെ വന്നുവെന്നും […]
ഇൻഡിഗോ ടിക്കറ്റ് റീഫണ്ട് നൽകിയതിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം
ഇൻഡിഗോ വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടർന്ന് ടിക്കറ്റ് റീഫണ്ട് നൽകിയതിന്‍റെ കണക്ക് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടു. ഡിസംബർ ഒന്നു മുതൽ ഏഴു വരെയുള്ള 5,86,705 ബുക്കിങ്ങുകളുടെ തുകയാണ് ഏറ്റവും ഒടുവിലായി തിരിച്ചു നൽകിയത്. ഈയിനത്തിൽ 569.65 കോടി രൂപയാണ് തിരികെ നൽകിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നവംബർ 21 മുതൽ ഡിസംബർ ഏഴു വരെ 9,55,591 ബുക്കിങ്ങുകളുടെ റീഫണ്ട് തുകയായി 827 കോടി രൂപയാണ് ആകെ യാത്രക്കാർക്ക് തിരികെ നൽകിയെന്നും മന്ത്രാലയം അറിയിച്ചു. 4500 ബാഗേജുകൾ യാത്രക്കാർക്ക് […]
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ലെന്ന് ഉമാ തോമസ്എംഎൽഎ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ലെന്നു ഉമാ തോമസ് എം എൽ എ. തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി ടി ഇറങ്ങിപ്പോയത്, തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്, പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തിയാകില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. അതേ […]
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെപിസിസി അധ്യക്ഷൻ
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് കോടതി വിധിയിലൂടെ വ്യക്തമായതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോണ്‍ഗ്രസ് എല്ലാകാലത്തും അതിജീവിതക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വന്ന കോടതി വിധി തൃപ്തികരമല്ല. കേസ് അന്വേഷിച്ച പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഗൗരവകരമായ വീഴ്ചയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 8, തിങ്കളാഴ്ച
◾https://dailynewslive.in/ അവള്‍ക്കൊപ്പം നിന്നവര്‍ക്ക് നിരാശ, അവനൊപ്പം നിന്നവര്‍ക്ക് ആവേശം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. നിലവില്‍ ജാമ്യത്തിലുള്ള ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. […]
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, സ്വര്‍ണവില വര്‍ധിച്ചു
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ് നേരിട്ടതോടെ വീണ്ടും 90ന് മുകളില്‍ എത്തിയിരിക്കുകയാണ് രൂപ. ഒരു ഡോളര്‍ വാങ്ങാന്‍ 90.11 രൂപ നല്‍കണം. എണ്ണവില വര്‍ധനയും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇതിന് പുറമേ ഇറക്കുമതിക്കാരുടെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും ഡോളര്‍ ആവശ്യകത വര്‍ധിച്ചതും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 89.95 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആറുമാസത്തിനിടെ വീണ്ടും മുഖ്യ പലിശനിരക്ക് […]
വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാന്‍
കാരണമില്ലാതെ വാട്‌സാപ്പ് തനിയെ ലോഗ് ഔട്ട് ആവുകയോ നിങ്ങളുടെ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന മെസേജ് ലഭിക്കുകയോ ചെയ്താല്‍ അതിനര്‍ഥം നിങ്ങളുടെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഡിവൈസില്‍ വാട്‌സാപ്പ് ലോഗിന്‍ ചെയ്തിട്ടുണ്ടെന്നാണ്. നിങ്ങളറിയാതെ സ്വന്തം അക്കൗണ്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ പോയാല്‍. അസാധാരണമായി ബാറ്ററി ചാര്‍ജ് കുറയുകയോ ഫോണ്‍ ചൂടാവുകയോ ചെയ്താല്‍. നമ്മളറിയാതെ സംശയാസ്പദമായ കോണ്‍ടാക്ട് നമ്പറോ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകളോ വാട്‌സാപ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളുടെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്നര്‍ത്ഥം. ഇങ്ങനെയുണ്ടായാല്‍ ആദ്യം ഹാക്കിങ് ഒഴിവാക്കാന്‍ […]
കാര്‍ത്തി നായകനായ ‘വാ വാത്തിയാര്‍’ ട്രെയിലര്‍
കാര്‍ത്തി നായകനാകുന്ന ‘വാ വാത്തിയാര്‍’ ട്രെയിലര്‍ എത്തി. നളന്‍ കുമാരസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി ഷെട്ടി നായികയായി അഭിനയിക്കുന്നു, സത്യരാജ്, ആനന്ദ് രാജ്, രാജ്കിരണ്‍, കരുണാകരന്‍, ജി.എം. സുന്ദര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൂര്യയുടെ ‘കങ്കുവ’ എന്ന ചിത്രം നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത്. സംഗീതം സന്തോഷ് നാരായണന്‍. ‘കാതലും കടന്തു പോവും’ എന്ന ചിത്രം കഴിഞ്ഞ് എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നളന്‍ കുമാരസാമി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തില്‍ […]
‘എ പ്രഗ്‌നന്റ് വിഡോ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍
ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആര്‍ സംവിധാനം ചെയ്യുന്ന ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ആയി. മധ്യപ്രദേശില്‍ നടക്കുന്ന ഏഴാമത് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ ചിത്രത്തില്‍ റ്റ്വിങ്കിള്‍ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ള ഒരു ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ശിവന്‍കുട്ടി നായര്‍, […]
ടൊയോട്ട വെല്‍ഫെയര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍
പുതിയൊരു അതിഥിയെ കൂടി ഗാരിജിലേക്കെത്തിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെ സിനിമായാത്രകള്‍ക്കു കൂട്ടായി ടൊയോട്ടയുടെ വെല്‍ഫെയര്‍ എന്ന എം പി വി ആണ് നടന്‍ സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ഹായ്, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വെല്‍ഫെയറിനു 1.19 കോടി രൂപ മുതല്‍ 1.29 കോടി രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്. വെല്‍ഫെയറിന്റെ ആദ്യകാഴ്ചയില്‍ കണ്ണുകളിലുടക്കുക മുന്‍ഭാഗത്തെ ഗ്രില്ലുകളാണ്. 4995 എം എം നീളവും […]
