ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആര്‍ സംവിധാനം ചെയ്യുന്ന ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ആയി. മധ്യപ്രദേശില്‍ നടക്കുന്ന ഏഴാമത് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ ചിത്രത്തില്‍ റ്റ്വിങ്കിള്‍ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ള ഒരു ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷ്ണ, അഖില, സജിലാല്‍ നായര്‍, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രന്‍ പാവറട്ടി, അരവിന്ദ് സുബ്രഹ്മണ്യം, എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ, സംഭാഷണം രാജേഷ് തില്ലങ്കേരി.
