പുതിയൊരു അതിഥിയെ കൂടി ഗാരിജിലേക്കെത്തിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെ സിനിമായാത്രകള്‍ക്കു കൂട്ടായി ടൊയോട്ടയുടെ വെല്‍ഫെയര്‍ എന്ന എം പി വി ആണ് നടന്‍ സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ഹായ്, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വെല്‍ഫെയറിനു 1.19 കോടി രൂപ മുതല്‍ 1.29 കോടി രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്. വെല്‍ഫെയറിന്റെ ആദ്യകാഴ്ചയില്‍ കണ്ണുകളിലുടക്കുക മുന്‍ഭാഗത്തെ ഗ്രില്ലുകളാണ്. 4995 എം എം നീളവും 1850 എം എം വീതിയും 1950 എം എം ഉയരവുമുള്ള വാഹനത്തിന്റെ വീല്‍ ബേസ് 3000 എം എം ആണ്. 19 ഇഞ്ച് അലോയ് വീലുകളാണ്. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2 .5 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്പാദിപ്പിക്കുമിത്. ഇ – സി വി റ്റി ഗിയര്‍ ബോക്സും നല്‍കിയിട്ടുണ്ട്.
