ആദം ഡാനൗണ്‍ എന്ന പലസ്തീനിയന്‍ അറബ്കുട്ടിയുടെ ബാല്യകൗമാരകാലത്തെ കഥയോടെയാണ് നോവല്‍ തുടങ്ങുന്നത്. പലസ്തീന്‍ വംശജനായാണ് ജനിച്ചതെങ്കിലും ചെറുപ്പത്തില്‍തന്നെ ഒരു ജൂതകുടുംബത്തിന്റെ തണലില്‍ വിദ്യാഭ്യാസം തുടരുന്ന ആദമിന് സ്വന്തം പൗരത്വംതന്നെ ദുരൂഹമായ സാഹചര്യത്തില്‍, ജീവിതം സങ്കീര്‍ണ്ണമാകുകയാണ്. അറബ് – ജൂതബന്ധങ്ങളെ ആഴത്തില്‍ തൊട്ടറിയുന്ന ഈ നോവലിന്റെ പശ്ചാത്തലം കാര്‍മല്‍ പര്‍വ്വതനിരകളുടെ താഴ്വാരത്തിലുള്ള വടക്കന്‍ ഇസ്രായേലിന്റെ പ്രമുഖനഗരമായ ഹായ്ഫയിലാണ്. ഇവിടെ പലസ്തീന്‍ അറബികളും ജൂതന്മാരും സഹവര്‍ത്തിത്വത്തോടെ വസിച്ചിരുന്ന ഒരു കാലത്തിന്റെയും ഇന്നത്തെ വര്‍ത്തമാനകാല സംഘര്‍ഷങ്ങളുടെയും കഥ പറയുന്ന ഈ നോവല്‍ അനാവരണം ചെയ്യപ്പെടുന്നത് സ്റ്റെല്ലാമാരിസ് എന്ന കാര്‍മലൈറ്റ് മൊണാസ്ട്രിയുടെ പശ്ചാത്തലത്തിലാണ്. ‘ചേരിയിലെ കുട്ടികള്‍ സ്റ്റെല്ലാമാരിസ്’. ഏലിയാസ് ഖൗറി. പരിഭാഷ – സുരേഷ് എ.ജി. ഗ്രീന്‍ ബുക്‌സ്. വില 513 രൂപ.
