ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ് നേരിട്ടതോടെ വീണ്ടും 90ന് മുകളില്‍ എത്തിയിരിക്കുകയാണ് രൂപ. ഒരു ഡോളര്‍ വാങ്ങാന്‍ 90.11 രൂപ നല്‍കണം. എണ്ണവില വര്‍ധനയും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇതിന് പുറമേ ഇറക്കുമതിക്കാരുടെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും ഡോളര്‍ ആവശ്യകത വര്‍ധിച്ചതും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 89.95 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആറുമാസത്തിനിടെ വീണ്ടും മുഖ്യ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായതാണ് വെള്ളിയാഴ്ച രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. സ്വര്‍ണവിലയിലെ ചാഞ്ചാട്ടവും സെസ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പവന് 95,000നും 96,000നും ഇടയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം തുടരുന്നത്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 95,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 11,955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, സ്വര്‍ണവില വര്‍ധിച്ചു
