Untitled design 2025 12 08T170006.643

ലോക്സഭയിൽ ഇന്ന് വന്ദേമാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചർച്ച നടന്നു. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചു. വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു. പക്ഷേ നെഹ്‌റുവിൻ്റെ സമീപനം മറ്റൊന്നായിരുന്നു.വന്ദേമാതരത്തെ രാഷ്ട്രീയമായി എതിർക്കുകയെന്നത് ജിന്നയുടെ ലീഗിൻ്റെ അജണ്ടയായിരുന്നു. നെഹ്‌റു ആ സമർദ്ദത്തിൽ വീണു.കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു. കോൺഗ്രസ് ഇപ്പോഴും വന്ദേമാതരത്തെ വെറുക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് കെ സി വേണുഗോപാല്‍ ‍തിരിച്ചടിച്ചു. വന്ദേമാതരത്തോടുള്ള മോദിയുടെ സ്‌നേഹം ഇപ്പോഴെങ്ങനെ വന്നുവെന്നും  വന്ദേ മാതരം ചർച്ചക്ക് ഗൂഢരാഷ്രീയലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിനെ അപമാനിക്കുയൈന്ന മോദിയുടെ സ്ഥിരം അജണ്ടയാണെന്നും ഏത് ചർച്ചയിലും ഇത് തന്നെ രീതിയെന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ 14 തവണയാണ് നെഹ്‌റുവിൻ്റെ പേര് വലിച്ചിഴച്ചതെന്നും വേണുഗോപാൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *